
വർഷങ്ങളായി മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി അമ്പിളീ ദേവിയുടേത്. കലോത്സവ വേദിയിൽ നിന്നും സിനിമയിൽ എത്തിയ അമ്പിളി ഇപ്പോൾ സീരിയലുകളില്‍ സജീവമാണ്.
അഭിനയത്തിനൊപ്പം സ്റ്റേജ് ഷോകളും ഒപ്പം നൃത്ത അധ്യാപികയുമെല്ലാമാണ് അമ്പിളി. രണ്ട് മക്കളാണ് അമ്പിളീ ദേവിക്ക്.
ഇപ്പോഴിതാ ഇളയ മകന് അജുക്കുട്ടന്റെ ജന്മദിനം ആഘോഷിക്കുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് അമ്പിളി. അജുക്കുട്ടന്റെ ചെറുപ്പത്തിലേ മുതലുള്ള ചിത്രങ്ങളും വീഡിയോയും എല്ലാം അമ്പിളി പങ്കുവെച്ചിട്ടുണ്ട്.
‘അമ്മേടെ പൊന്നേ’ എന്ന ക്യാപ്ഷനോടെയാണ് മകന് പിറന്നാൾ ആശംസകൾ അറിയിച്ച് താരം എത്തിയത്. നിരവധി താരങ്ങളും ആരാധകരുമാണ് അജുക്കുട്ടന് പിറന്നാൾ ആശംസകൾ അറിയിച്ചെത്തിയത്.
സോഷ്യൽമീഡിയയിൽ സജീവമായ അമ്പിളിക്ക് അമ്പിളീസ് വേൾഡ് എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ കൂടിയുണ്ട്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട് അമ്പിളീ ദേവി. View this post on Instagram A post shared by Ambili Devi (@deviambili) മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിശ്വ തുളസി, കല്യാണ കുറിമാനം എന്നിങ്ങനെയുള്ള സിനിമകളില്‍ അമ്പിളി ദേവി അഭിനയിച്ചിരുന്നു.
2005 ല്‍ സിനിമാ ജീവിതം അവസാനിപ്പിച്ചെങ്കിലും ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായിരുന്നു. : സാരിയിൽ സ്റ്റൈലായി ആലീസ് ക്രിസ്റ്റി; ചിത്രങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]