
ജോർജ് ടൗൺ: 56 വർഷത്തിനിടെ രാജ്യത്തെത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണമൊരുക്കി തെക്കേ അമേരിക്കൻ രാജ്യമായ ഗയാന. തലസ്ഥാനമായ ജോർജ്ജ് ടൗണിൽ വിമാനമിറങ്ങിയ മോദിയെ വരവേൽക്കാൻ പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയും പ്രധാനമന്ത്രി മാർക്ക് ആന്റണി ഫിലിപ്പ്സും ഒരു ഡസനിലേറെ ക്യാബിനറ്റ് മന്ത്രിമാരും ഒരുമിച്ചെത്തിയത് അപൂർവ്വതയായി.
ഗാർഡ് ഒഫ് ഓണറോടെ ഔപചാരിക സ്വീകരണം നൽകി. മാരിയറ്റ് ഹോട്ടലിൽ ഇർഫാൻ അലിക്കൊപ്പം ഗ്രനേഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചലും ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലിയും എത്തിയിരുന്നു. ഇന്ത്യൻ വംശജരും മോദിയെ കാണാനെത്തി. ഏകദേശം 3,20,000 ഇന്ത്യൻ വംശജർ ഗയാനയിലുണ്ട്. ഗയാനയിലെ സ്വീകരണം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ മോദി നേതാക്കളോട് നന്ദി അറിയിച്ചു.
ബ്രസീലിലെ ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇന്നലെ രാവിലെയാണ് മോദി ഗയാനയിലെത്തിയത്. ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും.
# കരാറുകൾ
മോദിയും ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി
ഊർജ്ജം, കൃഷി, ആരോഗ്യം, ധനകാര്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ പത്ത് ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു
ഗയാനയിൽ ഇന്ത്യ ജൻ ഔഷദി കേന്ദ്രങ്ങൾ സ്ഥാപിക്കും
രണ്ടാം ഇന്ത്യാ-കാരിക്കോം ഉച്ചകോടിയിലും മോദി പങ്കെടുത്തു
# മൂന്ന് ബഹുമതികൾ
ഇന്ത്യാ-കാരിക്കോം ഉച്ചകോടിയുടെ ഭാഗമായി മൂന്ന് രാജ്യങ്ങളുടെ പരമോന്നത സിവിലിയൻ പുരസ്കാരങ്ങൾ മോദി സ്വീകരിക്കും.
1. ഗയാന – ദ ഓർഡർ ഒഫ് എക്സലൻസ്
2. ബാർബഡോസ് – ഓണററി ഓർഡർ ഒഫ് ഫ്രീഡം ഒഫ് ബാർബഡോസ്
3. ഡൊമിനിക്ക – ഡൊമിനിക്ക അവാർഡ് ഒഫ് ഓണർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതോടെ മോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 19 ആകും
നൈജീരിയയുടെ ദേശീയ ബഹുമതിയായ ‘ഗ്രാൻഡ് കമാൻഡർ ഒഫ് ദ ഓർഡർ ഒഫ് ദ നൈജർ” ഞായറാഴ്ച മോദിക്ക് സമ്മാനിച്ചിരുന്നു