
മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രത്തീന പി ടി സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പൊലീസുകാരുടെ ജീവിതമാണ് പറയുന്നത്.
ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാത്രിരാത്രിക്കുണ്ട്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിച്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്.
ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് , സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
എഡിറ്റർ – ശ്രീജിത്ത് സാരംഗ് , മ്യൂസിക്ക് – ജേക്സ് ബിജോയ്, ആർട്ട് ഡയറക്ടർ – ദിലീപ് നാഥ് പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ , മേക്കപ്പ് – ഷാജി പുൽപ്പള്ളി , കോസ്റ്റ്യൂം – ലിജി പ്രേമൻ , സ്റ്റിൽസ് – നവീൻ മുരളി , ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഇതിലാരാ ആലിയ ? ആകെ കൺഫ്യൂഷൻ ആയല്ലോ; മലയാളം ബിഗ് ബോസ് താരത്തിന്റെ മേക്കോവറിന് കയ്യടി
2022ൽ റിലീസ് ചെയ്ത ചിത്രമാണ് പുഴു. വേറിട്ട വേൽത്തിൽ മമ്മൂട്ടി എത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ആദ്യമായൊരു സംവിധായികയുടെ സിനിമയിൽ അഭിനയിച്ച ചിത്രം കൂടിയായിരുന്നു പുഴു. പാർവതി, അപ്പുണ്ണി ശശി, വാസുദേവ് സജീഷ് എന്നിവരായിരുന്നു മറ്റ് താരമായിരുന്നു. വരാഹം എന്ന സുരേഷ് ഗോപി ചിത്രമാണ് നവ്യ നായരുടേതായി അണിയറയിൽ ഒരുങ്ങുന്നത്. കൂലി എന്ന രജനികാന്ത് ചിത്രത്തിൽ സൗബിൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]