പാലം പൂർത്തിയായി; റോഡ് പണി പുരോഗമിക്കുന്നു: കാട്ടിക്കുന്ന് നിവാസികളുടെ കാത്തിരിപ്പു തീരുന്നു
സ്വന്തം ലേഖകൻ
തലയോലപറമ്പ്: പാലവും റോഡും പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് കാട്ടിക്കുന്ന്, തുരുത്ത് നിവാസികൾ. ചെമ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശമാണ് കാട്ടിക്കുന്ന്. ഇതുവരെ പാലമില്ലാതിരുന്ന ഇവിടെ മുവാറ്റുപുഴയാറിനു കുറുകെ പാലം നിർമിച്ചു. ഇപ്പോഴിതാ പാലത്തിന്റെ അപ്രോച്ച് റോഡും ഇതിനോട് ചേർന്ന് മറ്റൊരു റോഡും ഇപ്പോൾ പൂർത്തിയായി വരുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.
ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് പാലത്തിന്റ സമീപ റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു. സമീപ റോഡിനായി രണ്ടു സ്ഥല ഉടമകൾ ഭൂമി വിട്ടു നൽകിയതോടെയാണ് സമീപ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥല ഉടമകൾക്കുള്ള നഷ്ടപരിഹാരം ഉടൻ ലഭ്യമാകുമെന്നും സി.കെ. ആശ എം എൽ എ പറഞ്ഞു. മൂവാറ്റുപുഴയാറിന് കുറുകെ കാട്ടിക്കുന്ന് – കാട്ടിക്കുന്ന് തുരുത്ത് ഫെറിയിലാണ് പാലം നിർമ്മിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒൻപത് കോടി രുപ വിനിയോഗിച്ച് ഏഴ് സ്പാനോടു കൂടി 113.4മീറ്റർ നീളത്തിലും 6.5 മീറ്റർ വീതിയിലുമുള്ളതാണ്പാലം ഇരുവശങ്ങളിലും 40 മീറ്റർ നീളത്തിൽ ബി എം ബി സി നിലവാരത്തിലാണ് സമീപറോഡും 500 മീറ്റർ നീളത്തിൽ കണക്ടിംഗ് റോഡും നിർമ്മിക്കുന്നത്.
നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിലേക്ക് പാലം വേണമെന്ന ആവശ്യം എട്ട് പതിറ്റാണ്ടായി തുരുത്തു നിവാസികൾ ഉയർത്തി വരികയായിരുന്നു.
വള്ളത്തെമാത്രം ആശ്രയിച്ച് പുറംലോകവുമായി ബന്ധപ്പെട്ടിരുന്ന തുരുത്ത് നിവാസികൾക്ക് അത്യാസന്ന നിലകളിലാകുന്ന രോഗികളെ ഉടൻ ആശുപത്രിയിലെത്തിക്കുന്നതിനും കഴിഞ്ഞിരുന്നില്ല. ചികിൽസ വൈകിയതു മൂലം ഹൃദയാഘാതമുണ്ടായവരുംവിഷ പാമ്പിന്റ/ കടിയേറ്റ് മരിച്ചവരും നിരവധിയാണ്. ഗതാഗത സൌകര്യം ഇല്ലാതിരുന്നതിനാല്‍ തുരുത്ത് നിവാസികളുടെ വീടു പണിക്കു പോലും ചെലവേറെ വേണ്ടിവന്നു. പാലവും റോഡും യാഥാര്ർഥ്യമായതിന്റെ സന്തോഷത്തിലാണ് തുരുത്തു നിവാസികള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]