
ലോകത്തിലെതന്നെ ഏറ്റവും ജനപ്രീതിയുള്ള ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്ലിക്സ്. 2016 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കൊവിഡ് കാലത്താണ് മറ്റെല്ലാ ഒടിടി പ്ലാറ്റ്ഫോമുകളെയും പോലെ നെറ്റ്ഫ്ലിക്സും രാജ്യത്ത് വലിയ വളര്‍ച്ച നേടിയത്. ഇപ്പോഴിതാ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ചിത്രം ഏതെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
നെറ്റ്ഫ്ലിക്സില്‍ ഒരു ചിത്രം എത്തിയതിനു ശേഷമുള്ള ആദ്യ രണ്ടാഴ്ചകളിലെ കണക്കുകള്‍ പരിഗണിച്ചുള്ള പ്രഖ്യാപനമാണ് ഇത്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ജവാന് ആണ് നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം പേര് കണ്ട ചിത്രം. എല്ലാ ഭാഷകളിലെയും ചിത്രങ്ങള്‍ പരിഗണിച്ചാലും ജവാന് തന്നെയാണ് ഒന്നാമത്. സെപ്റ്റംബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് നവംബര്‍ 2 ന് ആയിരുന്നു.
ഷാരൂഖ് ഖാന്റെയും ഒപ്പം ബോളിവുഡിന്റെതന്നെയും തിരിച്ചുവരവിന് കാരണമായ പഠാന് ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രം എന്ന നിലയില്‍ സ്വാഭാവികമായും പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്നു ജവാന്. എന്നാല്‍ പഠാനെപ്പോലെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി മാത്രമല്ല ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു. എന്നിട്ടും പഠാനേക്കാള്‍ മികച്ച ഓപണിംഗും ലൈഫ് ടൈം കളക്ഷനും നേടി ചിത്രം. പഠാനെപ്പോലെ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു ചിത്രം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. വിജയ് സേതുപതി ആണ് പ്രതിനായകന്. തിയറ്റര്‍ റിലീസിന് ശേഷം രണ്ട് മാസത്തോളം പിന്നിട്ട് ഒടിടിയില്‍ എത്തിയിട്ടും ഇത്തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത് എന്നത് ഷാരൂഖ് ആരാധകരെ ആവേശഭരിതരാക്കുന്നുണ്ട്. അതേസമയം രാജ്കുമാര് ഹിറാനിയുടെ ഡങ്കിയാണ് ഷാരൂഖ് ഖാന്റെ അടുത്ത റിലീസ്. ക്രിസ്മസ് റിലീസ് ആണ് ചിത്രം.
Last Updated Nov 21, 2023, 5:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]