തൃശൂര്‍ : കരിവന്നൂരിൽ സിപിഎം നേതാക്കൾ മുഖ്യപ്രതിയായ സതീശനിൽ നിന്നും പണം കൈപ്പറ്റിയെന്ന വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം അരവിന്ദാക്ഷന്റെ മൊഴിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. സിപിഎം മുൻ മന്ത്രി എ സി മൊയ്തീനും, മുൻ എം പി പി കെ ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴിയുണ്ട്. 5 ലക്ഷം രൂപ സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത് വഴിയാണ് ബിജു കൈപ്പറ്റിയതെന്നാണ് മൊഴിയെന്നും മൊഴി വ്യാജമെങ്കിൽ സിപിഎം ഹൈക്കോടതിയിൽ പോകണെന്നും അനിൽ അക്കര പറഞ്ഞു. മൊഴി വ്യാജമല്ലാത്തതുകൊണ്ടാണ് അരവിന്ദാക്ഷനെ ഇ ഡി മർദ്ദിച്ചെന്ന കേസിൽ പൊലിസ് കേസെടുക്കാതിരുന്നത്. ദേശാഭിമാനി കൈപ്പറ്റിയ 26 ലക്ഷം ദേശാഭിമാനിക്കാണോ അതോ ഇ പി ജയരാജനാണോ ലഭിച്ചത്? ദേശാഭിമാനി മറുപടി പറയണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.
Last Updated Nov 21, 2023, 5:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]