2:12 PM IST:
തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാൻ അധികൃതര്‍ തീരുമാനിച്ചത്. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്.
11:14 AM IST:
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി വിശദീകരണം നൽകിയില്ല. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദ്ദേശം. അനുവദിച്ച സമയം ഇന്നലെ കഴിഞ്ഞു. ഇതുവരെ കെപിസിസി നേതൃത്വം വിശദീകരണം നൽകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
11:14 AM IST:
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി വിശദീകരണം നൽകിയില്ല. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദ്ദേശം. അനുവദിച്ച സമയം ഇന്നലെ കഴിഞ്ഞു. ഇതുവരെ കെപിസിസി നേതൃത്വം വിശദീകരണം നൽകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
10:20 AM IST:
കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് കേസ്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്കടിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. Read More
9:46 AM IST:
ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തിയില്‍ നികുതി പിരിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കേരളം. പ്രവേശന നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ മറുപടി സത്യവാങ്മൂലത്തിലാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയത്. Read More
9:45 AM IST:
വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്. തെറ്റ് ആര് ചെയ്താലും തെറ്റാണെന്നും സഹോദരന് കഞ്ചാവ് കേസുമായി ബന്ധമുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും നഹാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More
6:31 AM IST:
നവ കേരള സദസ്സ് കണ്ണൂർ ജില്ലയില്‍ ഇന്നും തുടരും. കണ്ണൂര്‍ ജില്ലയില്‍ രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുക. ഈ മണ്ഡലങ്ങൾക്ക് പുറമേ മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം. മുഖ്യമന്ത്രിക്കെതിരെ ഇന്നലെ ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വേദികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയത്.