
കോഴിക്കോട്: മുസ്ലീം ലീഗ് മുന്നണി മാറ്റത്തിന്റെ സൂചനയിലെന്ന പരാമർശത്തിൽ എ കെ ബാലനെതിരെ കടുത്ത പ്രയോഗവുമായി പി കെ കുഞ്ഞാലിക്കുട്ടി. പൊതുവെ കടുത്ത പ്രയോഗങ്ങൾ നടത്താത്ത കുഞ്ഞാലിക്കുട്ടി, പക്ഷേ ബാലന് ഭ്രാന്താണെന്നാണ് അഭിപ്രായപ്പെട്ടത്. മുസ്ലിം ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിൾകൊടി ബന്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല യു ഡി എഫും ലീഗും തമ്മിലുള്ള മുന്നണി ബന്ധമെന്നും അദ്ദേഹം വിവരിച്ചു.
കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം ലീഗ് എൽഡിഎഫിലേക്ക് എന്ന സൂചനയാണെന്ന എ കെ ബാലന്റെ പരാമർശത്തോട്, ബാലന് ശുദ്ധ ഭ്രാന്താണെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. കേരള ബാങ്ക് ഡയറക്ടർ സ്ഥാനം കേസ് കൊടുത്താലും ലീഗിന് കിട്ടുമെന്നും ലീഗിന് അർഹതയുള്ള പദവിയാണ് അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുനർവിചിന്തനം നടത്തുമോ എന്നതിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വിവരിച്ചു.
ശുദ്ധ ഭ്രാന്ത് പരാമർശം വിവാദമായതോടെ തിരുത്തുമായി കുഞ്ഞാലിക്കുട്ടി പിന്നീട് രംഗത്തെത്തി. എ കെ ബാലന് ഭ്രാന്താണെന്നല്ല ഉദ്ദേശിച്ചതെന്നും മുന്നണിമാറ്റ ചർച്ചയെയാണ് അത്തരത്തിൽ പറഞ്ഞതെന്നുമാണ് വിവാദത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
Last Updated Nov 20, 2023, 7:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]