കേരളക്കരയുടെ സ്വകാര്യ അഹങ്കാരമാണ് കെ എസ് ചിത്ര. കാലങ്ങളായുള്ള തന്റെ ഗാനസപര്യയയിൽ ഇതിനോടകം പാടി തിർത്തത് ഒട്ടനവധി ഗാനങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാചിത്രങ്ങളിലും ചിത്രയുടെ ഗാനങ്ങൾ തിളങ്ങി. പല നടിമാരും ചിത്രയുടെ ശബ്ദമാധുരിയിൽ പാടി അഭിനയിക്കാൻ കൊതിച്ചു. ഇന്നും എന്നും മനുഷ്യന്റെ വ്യത്യസ്ത വികാരങ്ങളിൽ കൂട്ടുകൂടുന്ന ചിത്രയുടെ ഒരു ഹമ്മിംഗ് പാടിയ കുട്ടി ഗായികയുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ.
ഇന്നും മലയാളികൾ അടക്കം നെഞ്ചേറ്റുന്ന ‘അഞ്ജലി..അഞ്ജലി.. പുഷ്പാഞ്ജലി’ എന്ന ഗാനമാണ് കുട്ടി ഗായിക പാടുന്നത്. അശാനി എന്നാണ് ഈ ഗായികയുടെ പേര്. തമിഴിലെ ഒരു റിയാലിറ്റി ഷോയിലാണ് അശാനി പാടുന്നത്. പാട്ടിലെ ഹമ്മിംഗ് തനിക്ക് തന്നെ പാടാൻ അല്പം ബുദ്ധിമുട്ടാണെന്ന് അടുത്തിടെ ഐഡിയ സ്റ്റാർ സിങ്ങർ വേദിയിൽ ചിത്ര പറഞ്ഞിരുന്നു. അത്രയും പാടുള്ള നോട്ടുകളാണ് അവയ്ക്ക് ഉള്ളത്. ഈ ഹമ്മിംഗ് അധികം ആരും സ്റ്റേജിലോ റിയാലിറ്റി ഷോയിലോ പാടി കേട്ടിട്ടും ഇല്ല. അശാനി ഇത് പാടിയതും ജഡ്ജസ് ആയ ശ്രീനിവാസ് അടക്കമുള്ളവർ അത്ഭുതത്തോടെയാണ് കേട്ടിരുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മമ്മൂട്ടി വിവേകമുള്ള മനുഷ്യൻ, ‘ബാന്ദ്ര’ റിവ്യു പരിഹാസമല്ല, മിമിക്രിയാണ്: അശ്വന്ത് കോക്ക് പറയുന്നു
ശ്രീലങ്ക സ്വദേശിനിയാണ് അശാനി. ഷോയിൽ വന്ന് തമിഴ്നാട്ടിലെ ഓരോ പ്രേക്ഷകരെയും കയ്യിലെടുത്ത അശാനിയുടെ ജീവിതകഥ ഓരോ തമിഴ് റിയാലിറ്റി ഷോ ആരാധകർക്കും അറിയാവുന്ന കാര്യമാണ്. തേയില തോട്ടം തൊഴിലാളികളാണ് അശാനിയുടെ അച്ഛനും അമ്മയും. തുച്ഛമായ വരുമാനത്തിൽ നിന്നുമാണ് ആ കൊച്ചു കുടുംബം കഴിയുന്നത്. തങ്ങളുടെ ദുരിത ജീവിതത്തിലും മകളുടെ ആഗ്രഹത്തിനായി ഒപ്പം നിൽക്കുന്ന മാതാപിതാക്കൾ തമിഴ്നാട്ടിൽ എത്തുക ആയിരുന്നു.
Last Updated Nov 20, 2023, 7:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]