നാഗമ്പടം ശ്രീമഹാദേവക്ഷേത്രം 111-ാമത് തിരുവുത്സവ കമ്മിറ്റി രൂപീകരിച്ചു ; 111-ാമത് തിരുവുത്സവ കമ്മിറ്റി ഓഫീസ് ഉത്ഘാടനം നവംബർ 23 ന്
സ്വന്തം ലേഖകൻ
നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിലെ 111-ാമത് തിരുവുത്സവം 2024 ജനുവരി 16 ന് കൊടിയേറി 23 ന് ആറാട്ടോട് കൂടി സമാപിക്കും. എസ്. എന്‍. ഡി. പി. യോഗം കോട്ടയം യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 103 ശാഖാഭാരവാഹികളുടെയും പോക്ഷകസംഘടനാ ഭാരാവാഹികളുടെയും ക്ഷേത്ര വിശ്വാസികളുടെയും യോഗം നവംബര്‍ 12 ന് വിളിച്ച് ചേര്‍ത്ത് വിപുലമായ ഉത്സവ കമ്മിറ്റി രൂപികരിച്ചു.
എസ്. എന്‍. ഡി. പി. യോഗം കോട്ടയം യൂണിയന് പ്രസിഡണ്ട് എം. മധു, സെക്രട്ടറി ആര്. രാജീവ്, യോഗം കൗസിലര്‍ ഏ. ജി. തങ്കപ്പന് എന്നിവര്‍ രക്ഷാധികാരികളായും എസ്. ദേവരാജന്‍ (1338 കോട്ടയം ടൗ ബി) ജനറല്‍ കണ്‍വീനറായും, ജയന് പള്ളിപ്പുറം (47 പെരുമ്പായിക്കാട്) കോ- ഓര്‍ഡിനേറ്ററും, സി. ഇ. ഭാസ്കരന് (വഴിപാട്), കെ. എസ്. ഗംഗാധരന് (അന്നദാനം), സാബു ഡി. ഇല്ലിക്കളം (പ്രോഗ്രം), എം. എം. റജിമോന്‍ (പബ്ലിസിറ്റി), ജിജിമോന് ഇല്ലിച്ചിറ (സ്റ്റേജ്), അഡ്വ. കെ. ശിവജിബാബു (മഹാപ്രസാദമൂട്ട്), എം. വി. ബിജു തളിയില്‍കോട്ട (ഇളനീര് തീര്‍ത്ഥാടനം) എന്നിവര്‍ കണ്‍വീനറുമാരായും സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രസിദ്ധമായ ഇളനീര് തീര്‍ത്ഥാടനം ജനുവരി 21 ഞായറാഴ്ചയാണ്. അഞ്ച് മേഖലകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ദേശതാലപ്പൊലി ഉണ്ടായിരിക്കുതാണ്. വിവിധ മേഖലകമ്മിറ്റികളുടെ രൂപികരണയോഗങ്ങള്‍ നടന്നുവരുന്നു. ശ്രീനാരായണ ഗുരുദേവന് യാത്രവേളയില്‍ വിശ്രമിക്കാറുണ്ടായിരുന്ന പുണ്യസങ്കേതം കൂടിയാണ് നാഗമ്പടം ശ്രീമഹാദേവക്ഷേത്രം.
നവംബര്‍ 23 വ്യാഴാഴ്ച രീവിലെ 9.30 നും 10 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. എം. എന്‍. ഗേപാലന് തന്ത്രികള്‍ 111 -മത് തിരുവുത്സവ കമ്മിറ്റി ആഫീസ് ഉത്ഘാടനം ചെയ്യും. കെ. എസ്. ഗംഗാധരന്, എണ്ണയ്ക്കാപ്പറമ്പില് നിന്നും യൂണിയന് പ്രസിഡണ്ട് എം. മധു ആദ്യ ഫണ്ട് സ്വീകരിക്കും, ശാഖായോഗങ്ങളുടെ ഉത്സവക്വോട്ട യൂണിയന് സെക്രട്ടറി ആര്. രാജീവ് ഏറ്റുവാങ്ങും.
നോട്ടിസിലേക്കുള്ള പരസ്യം ജനറല്‍ കണ്‍വീനര്‍ എസ്. ദേവരാജന്‍ സ്വീകരിക്കും. തിരുവുത്സവത്തിന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശാഖായോഗങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരുന്നതായി യൂണിയന് സെക്രട്ടറി ആര്. രാജീവ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]