ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചണ്ഡിഗഡ് – പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന യുവതിക്ക് ഡോക്ടര്‍ ചമഞ്ഞെത്തിയ സ്ത്രീ ഇന്ജക്ഷന് നല്കി, ഇതോടെ അതീവ ഗുരുതരാവസ്ഥയിലായി യുവതി വെന്റിലേറ്ററിലായി. ചണ്ഡിഗഡിലെ പി ജി ഐ എം ഇ ആര് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രസവത്തിന് പിന്നാലെ വൃക്ക സംബന്ധിയായ തകരാറുണ്ടായതോടെ മികച്ച ചികിത്സയ്ക്കായാണ് രാജ്പുര സ്വദേശിയായ ഹര്‍മീത് കൗര്‍ എന്ന 25കാരിയെ പി ജി ഐ എം ഇ ആര് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നവംബര്‍ മൂന്നിനായിരുന്നു ഹര്‍മീത് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പ്രസവത്തിന് പിന്നാലെ രക്തസ്രാവം ഉണ്ടാവുകയും കിഡ്നി തകരാറിലാവുകയും ചെയ്തതോടെ നവംബര്‍ 13നാണ് നെഹ്റു ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ യുവതിയെ പ്രവേശിപ്പിക്കുന്നത്. നവംബര്‍ 15ന് രാത്രിയില്‍ ഇരുപത് വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന അജ്ഞാത യുവതിയെത്തി ഹര്‍മീതിന് ഒരു ഇന്ജക്ഷന് നല്‍കുകയായിരുന്നു. 25കാരിയുടെ ഭര്‍തൃ സഹോദരിയോട് ഒരു ഇന്‍ജക്ഷനുണ്ടെന്ന് വിശദമാക്കിയ ശേഷമായിരുന്നു ഇത്. ഇതിന് പിന്നാലെ ഹര്‍മീതിന്റെ ആരോഗ്യാവസ്ഥ മോശമാവുകയും വെന്റിലേറ്റര്‍ സഹായം നല്‍കേണ്ടി വരികയുമായിരുന്നു. സംഭവത്തില്‍ മനപൂര്‍വ്വമുള്ള നരഹത്യാശ്രമത്തിനാണ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അജ്ഞാതനായ ഒരാള്‍ രാത്രിയില്‍ എങ്ങനെ രോഗിക്ക് ഇന്ജക്ഷന് നല്‍കിയെന്ന് കണ്ടെത്താന്‍ ആശുപത്രി അധികൃതരും പൊലീസും സിസിടിവി അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്.