അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരിൽ നിരവധി പേരും ഹെയര്‍ ഡൈ ആണ് ഉപയോഗിക്കുന്നത്. ചില സമയങ്ങളില്‍ ഇവ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. കടയില്‍ നിന്ന് ഹെയര്‍ ഡൈ വാങ്ങി കാശും, ആരോഗ്യവും കളയണ്ട. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ, കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തന്നെ നര അപ്രത്യക്ഷമാകും. എങ്ങനെയെന്നല്ലേ?
നരയെ തികച്ചും നാച്വറലായി അകറ്റാനുള്ള വിദ്യകള്‍ നമ്മുടെ ചുറ്റുപാടും തന്നെയുണ്ട്. മഞ്ഞള്‍പ്പൊടി ഉപയോഗിച്ച് എങ്ങനെയാണ് ഹെയര്‍ഡൈ തയ്യാറാക്കുന്നതെന്ന് നോക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യമായ സാധനങ്ങള്‍
വെള്ളം – ഒന്നര ഗ്ലാസ്
തേയിലപ്പൊടി – 2 ടേബിള്‍സ്പൂണ്‍
കാപ്പിപ്പൊടി – 3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
വെള്ളം നന്നായി ചൂടായി വരുമ്പോള്‍ തേയിലപ്പൊടിയും 2 സ്പൂണ്‍ കാപ്പിപ്പൊടിയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. വറ്റിച്ച് മുക്കാല്‍ ഗ്ലാസ് വെള്ളമാക്കണം. ശേഷം ഒരു ഇരുമ്പിന്റെ ചീനച്ചട്ടി നന്നായി ചൂടാക്കുക. അതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇട്ട് വീണ്ടും ചൂടാക്കണം. ഫ്ലെയിം കുറച്ച് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞള്‍പ്പൊടി നല്ല കറുപ്പ് നിറമാകുമ്പോള്‍ ഫ്ലെയിം ഓഫ് ചെയ്ത് അതിലേയ്ക്ക് ഒരു സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തണുത്ത ശേഷം ഇതിനെ ഒരു പാത്രത്തില്‍ അടച്ച് സൂക്ഷിച്ചാല്‍ മാസങ്ങളോളം കേടുവരാതെയിരിക്കും.
ചൂടാക്കി വച്ചിരിക്കുന്ന പൊടിയിലേയ്ക്ക് നേരത്തേ തിളപ്പിച്ച് വച്ച കട്ടൻചായ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ കൂട്ട് രാത്രിയില്‍ തയ്യാറാക്കി ഇരുമ്പ് ചട്ടിയില്‍ തന്നെ അടച്ച് വയ്ക്കുക. അല്ലെങ്കില്‍ തയ്യാറാക്കി രണ്ട് മണിക്കൂര്‍ വച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
മുടിയിലും താടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ വയ്ക്കണം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആദ്യത്തെ തവണ ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഉപയോഗിക്കേണ്ടതാണ്. പിന്നീട് മാസത്തില്‍ ഒരു തവണ ഉപയോഗിച്ചാല്‍ മതിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]