
ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ടീം ഇന്ത്യയ്ക്കും ഭർത്താവ് വിരാട് കോലിക്കും പിന്തുണയുമായി പതിവുപോലെ അനുഷ്ക ശർമ്മ ഗാലറിയിൽ ഉണ്ടായിരുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഓസ്ട്രേലിയ ഉയർത്തിയതോടെ കോലി നേരെ എത്തിയത് അനുഷ്കയുടെ അടുത്തേക്കാണ്. കോലിയെ കേട്ടിടിച്ച് ആശ്വസിപ്പിക്കുന്ന അനുഷ്കയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ സമയത്തും അനുഷ്ക അണിഞ്ഞ വസ്ത്രം ഫാഷൻ ലോകം ശ്രദ്ധിച്ചു.
also read:
മനോഹരമായ പ്രിന്റഡ് മിഡി വസ്ത്രമാണ് അനുഷ്ക അണിഞ്ഞത്. സ്ലീവ്ലെസ് ഹാൾട്ടർ മിഡി വസ്ത്രം പ്രശസ്ത ബ്രാൻഡായ നിക്കോബാറിന്റെതാണ്. വെള്ളയും നീലയും നിരത്തിലുള്ള ഫ്ലേർഡ് ഹാൾട്ടർ ഡ്രസിന്റെ വില അന്വേഷിച്ചവർ ധാരാളമാണ്. അനുഷ്കയുടെ ബ്രീസി മിഡി ഡ്രസ്സിന് 7,250 രൂപയാണ് വില. നീലയും വെള്ളയും പൂക്കളുള്ള പാറ്റേണുകൾ നിറഞ്ഞ വസ്ത്രം ലേയേർഡ് ഡിസൈനിലുള്ളതാണ്. വൃത്താകൃതിയിലുള്ള നെക്ക്ലൈൻ വസ്ത്രത്തിന്റെ സവിശേഷതയാണ്.
ഗോൾഡ് ഹൂപ്പ് കമ്മലുകൾ സ്റ്റേക്ഡ് ഗോൾഡ് ബ്രേസ്ലെറ്റുകൾ, സ്റ്റൈലിഷ് വിന്റേജ് വാച്ച് എന്നിവ കൂടി ഉപയോഗിച്ചാണ് അനുഷ്ക വസ്ത്രം സ്റ്റൈൽ ചെയ്തത്.
ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസിലൻഡ് മത്സരം കാണാൻ എത്തിയ അനുഷ്കയുടെ വസ്ത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ള നിറത്തിൽ നിയോൺ ഗ്രീൻ ഫ്ലോറൽ പ്രിന്റ് ഡെസിജിനിലുള്ളതാണ് വസ്ത്രം. ധ്രുവ് കപൂർ എന്ന ലേബലിൽ നിന്നായിരുന്നു അനുഷ്ക ശർമ്മയുടെ വസ്ത്രം. ഫ്ളോറൽ ഡിസൈനിലുള്ള 19,500 രൂപയായിരുന്നു വില. ബ്രാൻഡിന്റെ വെബ്സൈറ്റിൽ, ഷർട്ടും മാച്ചിംഗ് ഷോർട്ട്സും 27,500 രൂപയ്ക്ക് ലഭിക്കും.
also read:
അനുഷ്കയുടെ വസ്ത്രം കണ്ട് ഈ ബ്രാൻഡപകളുടെ വെബ്സൈറ്റില് എത്തിയത് നിരവധിപേരാണ് എന്നാണ് റിപ്പോർട്ട്.
Last Updated Nov 20, 2023, 4:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]