

കുഴിയില്‍ കാലുകുത്തി; ബൈക്ക് മറിഞ്ഞ് കൈക്കുഞ്ഞടക്കം മൂന്ന് പേര് കാനയില്‍ വീണു ; പണിപൂര്‍ത്തിയാക്കാത്ത, തുറന്നുകിടന്ന കാനയിലേക്ക് ബൈക്ക് മറിഞ്ഞാണ് അപകടം
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: ബൈക്കില്‍ സഞ്ചരിക്കവേ, കൈക്കുഞ്ഞടക്കം മൂന്നുപേര്‍ കാനയില്‍ വീണു. പണിപൂര്‍ത്തിയാക്കാത്ത, തുറന്നുകിടന്ന കാനയിലേക്ക് ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കാനയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതാണ് അപകടത്തിന് ഇടയാക്കിയത്.
തൃശൂര്‍ പാവറട്ടി സെന്‍ട്രലിലാണ് സംഭവം. തൃശ്ശൂര്‍ പാലുവായി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഹോദരനും സഹോദരിയും സഹോദരിയുടെ കുട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബൈക്ക് നിര്‍ത്തിയ സമയത്ത് സമീപമുണ്ടായിരുന്ന കുഴിയില്‍ കാലുകുത്തിയതോടെ നിയന്ത്രണംവിട്ട് മൂവരും കാനയിലേക്ക് വീഴുകയായിരുന്നു. കാനയുടെ അകത്തേക്കാണ് യുവതി വീണത്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഗുരുതര പരിക്കേല്‍ക്കാതെ യുവതി രക്ഷപ്പെട്ടു.
പാവറട്ടി സെന്‍ട്രലില്‍ പണിപൂര്‍ത്തിയാക്കാത്ത, തുറന്നുകിടന്ന കാനയിലേക്കാണ് ബൈക്ക് മറിഞ്ഞത്. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരുഭാഗത്തും കാന നിര്‍മിച്ചിട്ടുണ്ട്. ഇതിനോടുചേര്‍ന്ന് നികത്താത്ത കുഴിയും ഉണ്ട്. ഇതാണ് അപകടത്തിന് ഇടയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]