ഫ്ലോറിഡയിലെ മിറാമർ ബീച്ചിൽ തങ്ങളുടെ 6 മാസം പ്രായമുള്ള കുഞ്ഞിനെ ഏകദേശം ഒരു മണിക്കൂറോളം തനിച്ചാക്കി നടക്കാൻ പോയതിന് അമേരിക്കൻ ദമ്പതികളെ അറസ്റ്റു ചെയ്തു. ഒക്ടോബർ 10 -നാണ് സംഭവം നടന്നത്.
മറ്റ് മൂന്ന് മക്കളോടൊപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ദമ്പതികൾ. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഹെൽത്ത് കെയർ മേധാവിയായ 37 വയസ്സുള്ള സാറ സമ്മേഴ്സ് വിൽക്ക്സ്, ഭർത്താവ് ബ്രയാൻ വിൽക്ക്സ് (40) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
റിപ്പോർട്ടുകൾ പ്രകാരം, മൂത്ത കുട്ടികളോടൊപ്പം ബീച്ചിൽ നിന്ന് നടന്നുപോകുന്ന ദമ്പതികളെ കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ, ഒരു ടെന്റിനടിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ശ്രദ്ധിക്കാനാളില്ലാതെ തനിച്ചാക്കിയാണ് ഇവർ പോയത്.
കുഞ്ഞ് തനിച്ചു കിടക്കുന്നതുകണ്ട ഒരു വ്യക്തി തുടർന്ന് പൊലീസ് എത്തുന്നതുവരെ കുഞ്ഞിന് കാവൽ ഇരിക്കുകയായിരുന്നു.
ദമ്പതികൾ തങ്ങളുടെ ഫോണുകൾ ടെന്റിൽ വെച്ച് പോയതിനാൽ പൊലീസിന് അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. പരിശോധനയിൽ, കുഞ്ഞ് സുരക്ഷിതയാണെന്ന് കണ്ടെത്തി.
വയോൺ കൗണ്ടി ഷെരീഫ്സ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് അനുസരിച്ച്, തങ്ങളുടെ മൂത്ത മൂന്ന് കുട്ടികളുമായി നടക്കാൻ പോയപ്പോൾ സമയം പോയതറിഞ്ഞില്ല എന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഫോണില്ലാതെ ഏകദേശം ഒരു മണിക്കൂറോളം അവർ കുഞ്ഞിന്റെ അടുത്തുനിന്നും മാറിനിന്നു എന്ന് തെളിഞ്ഞു.
സാറാ വിൽക്ക്സിനെയും ബ്രയാൻ വിൽക്ക്സിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡ നിയമപ്രകാരം ഇത് മൂന്നാം ഡിഗ്രി ഗുരുതരമായ കുറ്റകൃത്യമാണ്.
അറസ്റ്റിന് ശേഷം തൊട്ടടുത്ത ദിവസം തന്നെ 1,000 ഡോളർ ബോണ്ട് കെട്ടിവെച്ച് ഇരുവരെയും വിട്ടയച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

