തിരുവനന്തപുരം ∙
അന്വേഷിക്കുന്ന പ്രത്യേക സംഘം കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്നു ഹൈക്കോടതിക്കു നൽകും. ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ കസ്റ്റഡിയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകും.
തന്നെ ചിലർ കുടുക്കിയതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ ഉണ്ണിക്കൃഷ്ണൻ പോറ്റി, അവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വർണക്കൊള്ളയ്ക്കു വഴിവച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ഇന്നലെ പ്രത്യേക അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണു ചോദ്യം ചെയ്തത്. ശബരിമലയിൽനിന്ന് ദ്വാരപാലക ശിൽപങ്ങളിലെ പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്നു ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇക്കാര്യം, അന്നത്തെ ചിത്രങ്ങൾ പരിശോധിച്ചതിലൂടെ പ്രത്യേക അന്വേഷണസംഘവും സ്ഥിരീകരിച്ചിരുന്നു.
പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചെന്നാണ് 2019 ജൂലൈ 19ലെ മഹസറിൽ രേഖപ്പെടുത്തിയതെങ്കിലും പോറ്റിയുടെ പേരിനു നേരെ ഒപ്പിട്ടിരുന്നത് അനന്തസുബ്രഹ്മണ്യമായിരുന്നു. ഇതിനുപുറമെ, ജൂലൈ 20ന് ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു വേണ്ടി പാളികൾ ഏറ്റുവാങ്ങിയത് മറ്റൊരു സുഹൃത്ത് കർണാടക സ്വദേശി ആർ.രമേശ് ആണ്.
ഈ 2 ദിവസവും ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ വന്നിരുന്നില്ല. ഇതിന്റെ കാരണം തേടിയാണ് ചോദ്യംചെയ്യൽ.
രമേശിനെയും ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

