ബെംഗളൂരു: ഒല ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒല സിഇഒക്കെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തത്.
ഒല ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ നൽകിയ പരാതിയിലാണ് കേസ്. ചിക്കലസാന്ദ്ര സ്വദേശി അരവിന്ദിന് വേതനവും ആനുകൂല്യങ്ങളും നിഷേധിച്ചുവെന്നും ഇതിലുള്ള മാനസിക സംഘർഷത്തെ തുടർന്ന് അരവിന്ദ് സെപ്റ്റംബർ 28ന് വിഷം കഴിച്ച് ജീവനൊടുക്കിയെന്നും പൊലീസിന് നൽകിയ പരാതിയിൽ സഹോദരൻ പറയുന്നു.
മരണത്തിന് പിന്നാലെ 17 ലക്ഷത്തി 46000 രൂപ കമ്പനി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിരുന്നു. ഇതിൽ സംശയം തോന്നിയതോടെയാണ് സഹോദരൻ പരാതി നൽകിയത്.
സിഇഒ ഭവിഷ് അഗർവാൾ, ഹോമോലോഗേഷൻ വിഭാഗം മേധാവി സുബ്രത് കുമാർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അരവിന്ദിന്റെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

