
കൊച്ചി: അങ്കമാലി അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സെക്രട്ടറി അറസ്റ്റിൽ. മുൻ സെക്രട്ടറി ബിജു കെ ജോസിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ രേഖ ചമച്ചതും എല്ലാ രേഖകളിലും ഒപ്പിട്ടതും ഇയാളാണന്ന് അന്വഷണ സംഘം വ്യക്തമാക്കി. ബാങ്കിലെ അക്കൗണ്ടന്റ് ഷിജു കെ എ നേരത്തെ അറസ്റ്റിലായിരുന്നു.
അനർഹരായവർക്ക് ലോണുകൾ അനുവദിച്ച് പണാപഹരണവും, ക്രമക്കേടും നടത്തിയും സഹകരണ സംഘത്തിന് 55 കോടി രൂപയുടെ ബാധ്യത വരുത്തി വെച്ചിരിക്കുന്നു എന്നാണ് പരാതി. 2002 മുതലാണ് അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം തുടങ്ങുന്നത്.
പ്രാദേശിക കോൺഗ്രസ് നേതാവ് ആയിരുന്ന പി ടി പോളിന്റെ വിശ്വാസ്യതയില്‍ ബാങ്കിലേക്ക് നിക്ഷേപമെത്തുകയായിരുന്നു. തുടര്‍ന്ന് അർഹരായവർക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം വായ്പയും നൽകി. പി ടി പോളിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പില്ലാതെയാണ് ഭരണസമിതി വർഷങ്ങൾ തുടരുന്നത്. എന്നാൽ പോളിന്റെ മരണത്തെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]