
തൃശൂർ: പൂരം വെടിക്കെട്ട് മുടക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കെ രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലർ പ്രചരിപ്പിക്കുന്നത് പോലെ ഇതിൽ സംസ്ഥാനത്തിന് പങ്കില്ല. കേന്ദ്ര സർക്കാരിന്റെ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 11നാണ് കേന്ദ്ര സർക്കാറിന്റെ വിജ്ഞാപനം വന്നത്. ബിജെപി ഇത് മറച്ചുവെയ്ക്കുയാണ്. പുതിയ സ്ഫോടക വസ്തു നിയമമനുസരിച്ച് തേക്കിൻകാട് മൈതാനത്ത് വെടിക്കെട്ട് നടത്താൻ സാധിക്കില്ല. പൂരവും വേലയും വെടിക്കെട്ടും ആനയും നാടിന്റെയും നാട്ടുകാരുടെയും വികാരമാണ്. വൈകാരിക വിഷയങ്ങളുയർത്തി തെരഞ്ഞെടുപ്പിൽ മുതലെടുക്കാനാണ് ശ്രമം. വികസന ചർച്ച വഴിമാറ്റാനാണ് ഇതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]