
വള്ളികുന്നം: ആലപ്പുഴയിൽ പുരയിടത്തിലെ വേലി ചാടിക്കടന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍. സംഭവുമായി ബന്ധപ്പെട്ട് താമരക്കുളം കണ്ണനാകുഴി രാജേഷ് ഭവനത്തിൽ രാജേഷിനെ (35)വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനാകുഴി എംജിഎം നഗർ കോളനിയിൽ റെജിയുടെ പുരയിടത്തിലേക്കുള്ള വേലി രാജേഷിന്റെ സുഹൃത്ത് റെജി ചാടിക്കടന്നു. ഇത് സംബന്ധിച്ച് റെജിയും രാജേഷും തമ്മിൽ തർക്കമുണ്ടാവുകയും തർക്കത്തിനിടയിൽ രാജേഷ് റെജിയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
വലതു തോളിൽ ആഴത്തിൽ മുറിവേറ്റ റെജിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഓടിയൊളിക്കുവാൻ ശ്രമിച്ച രാജേഷിനെ, സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.
വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ ടി ബിനുകുമാര്‍, പൊലീസ് സബ് ഇൻസ്പെക്ടർ കെ ദിജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ എം റോഷിത്, സി എം ഷൈജു, സന്തോഷ്, അൻഷാദ് സിവിൽ പൊലീസ് ഓഫീസറായ എ അബ്ദുൾ ജവാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]