
.news-body p a {width: auto;float: none;}
ന്യൂഡൽഹി : യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ സുപ്രീംകോടതിയിൽ നിർണായക നീക്കവുമായി നടൻ സിദ്ദിഖ്, നാളെ കേസ് പരിഗണിക്കാനിരിക്കെ സുപ്രിംകോടതിയിൽ സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്നും പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നു.
പഴയ ഫോണുകൾ തന്റെ കൈയിൽ ഇല്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി . ഐ പാഡ് ഉപയോഗിക്കുന്നില്ല. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടർന്നുവെന്നും ഇതു സംബന്ധിച്ച് താൻ പരാതി നൽകിയിട്ടുണ്ടെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നു. ഈ പരാതിയിൽ പൊലീസ് നൽകിയ രേഖാമൂലമുള്ള മറുപടിയും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പലതും മറന്നുപോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്തുകൊണ്ടുവരണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]