
കൊല്ലം: ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സിപിഎം തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ അർക്കന്നൂർ വെച്ചായിരുന്നു സംഭവം. രാധാകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കിനെ ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ബാബുരാജിന്റെ സഹോദരനാണ് രാധാകൃഷ്ണൻ. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]