
മസ്കറ്റ്: ഒമാനിലെ മസ്കറ്റിലെ ഇന്ത്യൻ സ്കൂളിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കൽ അദ്വൈത് രാജേഷിനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വാദികബീർ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ്: രാജേഷ്. മാതാവ്: പരേതയായ അഞ്ജന. ഒരു സഹോദരിയുണ്ട്.
Read Also – കോടതി ബെഞ്ച് മാറ്റി; സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത റഹീമിന്റെ മോചനകാര്യത്തിൽ തീരുമാനമായില്ല
തിരുവനന്തപുരം സ്വദേശി ഒമാനില്‍ മരിച്ചു
മസ്കറ്റ്: മലയാളി ഒമാനില്‍ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്തിന് അടുത്ത് പുല്ലുവിളയിലെ ജോണ്‍ വില്ലയില്‍ ജോണ്‍ ഫെര്‍ണാണ്ടസ് (84) ആണ് റൂവിയില്‍ നിര്യാതനായത്.
സിആര്‍പിഎഫ് റിട്ടയര്‍ഡ് ജീവനക്കാരനാണ് ഇദ്ദേഹം. ഭാര്യ: ജോൺ ഫ്ലോസ. മക്കൾ: സജി ജോൺ, സാജു ജോൺ, ജേക്കബ് ജോൺ (മൂവരും സെൻട്രൽ ഇലക്ട്രിക്കൽ ട്രേഡിങ് എൽ.എൽ.സി, ഹോണ്ട റോഡ് റൂവി), സിജു ജോൺ (ദുബൈ).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]