
.news-body p a {width: auto;float: none;}
കൊച്ചി: മോട്ടോർ വാഹനവകുപ്പിന്റെ എം പരിവാഹൻ ആപ്പിലൂടെ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ പൊതുജനങ്ങൾക്കും പ്രതികരിക്കാം. അനധികൃത പാർക്കിംഗ്, ലൈൻട്രാഫിക് നിയമലംഘനം, അമിതവേഗത തുടങ്ങി ഏതുതരം കുറ്റകൃത്യങ്ങളും മൊബൈൽ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം. എം പരിവാഹൻ എന്ന ആപ്ലിക്കേഷനിൽ സിറ്റിസൺ സെന്റിനൽ ഓപ്ഷനിലാണ് പൊതുജനത്തിന് നിയമലംഘനത്തിനെതിരെ പ്രതികരിക്കാനാകുക.
കഴിഞ്ഞദിവസം എറണാകുളം സി.എസ്.എം.എൽ ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ എം പരിവാഹൻ സിറ്റിസൺ സെന്റിനൽ ആപ്പിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപം നോ പാർക്കിംഗ് ഏരിയായിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ ചിത്രമെടുത്ത് ആപ്പിൽ അപ് ലോഡ് ചെയ്ത് മന്ത്രിതന്നെ ആപ്പിന്റെ പ്രവർത്തനം ബോദ്ധ്യപ്പെടുത്തി.
അരമണിക്കൂറിൽ നോട്ടീസ്
1. ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്ന് എം പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യുക.
2. വ്യക്തിഗതവിവരങ്ങൾ നല്കി സൈൻ അപ്പ് ചെയ്തശേഷം മെനുവിൽ നിന്ന് സിറ്റിസൺ സെന്റിനൽ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
3. ഉടൻ സ്ക്രീനിൽ കാണുന്ന റിപ്പോർട്ട് ട്രാഫിക് വയലേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. അടുത്ത പേജിൽ സ്റ്റിൽ, വീഡിയോ ക്യാമറകളുടെ ഐക്കൺ ഉള്ള പേജ് ലഭിക്കും.
5. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഫോട്ടോ/ വീഡിയോ ചിത്രീകരിച്ച് അപ്ലോഡ് ചെയ്യുക. ആപ്പിലെ ക്യാമറയിലൂടെ ഫോട്ടോയും വീഡിയോയും എടുക്കണമെന്നത് നിർബന്ധമാണ്.
6. തുടർന്ന് വാഹനത്തിന്റെ നമ്പർ, നിയമലംഘനത്തിന്റെ സ്വഭാവം തുടങ്ങിയ വിവരങ്ങൾ നല്കി സബ്മിറ്റ് ചെയ്യാം.
7. ആപ്പിലൂടെ പരാതികൾ ലഭിച്ചാൽ മോട്ടോർ വാഹനവകുപ്പിൽ നിന്ന് അരമണിക്കൂറിനകം വാഹന ഉടമയ്ക്ക് ഫൈൻ അടയ്ക്കാനുള്ള നോട്ടീസ് ലഭിക്കും.
പിഴയും ആപ്പിലൂടെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
• വാഹനങ്ങളുടെ ആർ.സി.ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ആപ്പിൽ ഉൾപ്പെടുത്താം. പരിശോധനകൾക്ക് അത് കാണിച്ചാൽ മതിയാകും.
• പിഴ അടയ്ക്കുന്നത് ഉൾപ്പെടെ വാഹനവകുപ്പിന്റെ മിക്കവാറും എല്ലാ സേവനങ്ങളും ആപ്പിലൂടെ നടത്താം.