
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ സ്കൂളിലെ പൊട്ടിത്തെറിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ ഏജൻസികളോട് റിപ്പോർട്ട് തേടി. സംഭവത്തിൽ എൻഐഎയും കേസെടുക്കും. കുറ്റവാളികളെ നിയമത്തിന് കൊണ്ടുവരുമെന്ന ഗവർണർ അറിയിച്ചു. അതേസമയം, ദില്ലിയിൽ ക്രമസമാധാന നില തകർന്നെന്ന് മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി. ദില്ലി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിന് പകരം സുരക്ഷ ഉറപ്പാക്കണമെന്നും അതിഷി കേന്ദ്രത്തോടാവശ്യപ്പെട്ടു. സ്ഫോടനത്തിലെ ഖലിസ്ഥാൻ ബന്ധവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.
അതിനിടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടെലഗ്രാമിൽ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഖലിസ്ഥാൻവാദികളെ ലക്ഷ്യം വെക്കുന്നതിന് പകരം ചോദിക്കും, തങ്ങൾ തൊട്ടടുത്തുണ്ട് എന്നുമായിരുന്നു. പോസ്റ്റിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുകയാണ്. ശക്തി കുറഞ്ഞ സ്ഫോടനത്തിലൂടെ ചില സന്ദേശങ്ങൾ നൽകാനാണ് ശ്രമമെന്ന് സംശയിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു.
രോഹിണി ജില്ലയില് പ്രശാന്ത് വിഹാറിലെ സി ആര് പി എഫ് സ്കൂളിലാണ് ഇന്നലെ രാവിലെ എട്ട് മണിയോടെ പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്കൂൾ കെട്ടിടത്തിന് ചേർന്ന സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായത്. പ്രദേശത്ത് വൻ പുകപടലമുണ്ടായി. വലിയ സ്ഫോടന ശ്ബദം കേട്ട നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ പ്രദേശത്ത് നിന്നും വെളുത്ത പുക ഉയരുന്നതാണ് കണ്ടത്. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നിർത്തിയിട്ട വാഹനങ്ങളുടെ ചില്ലടക്കം തകർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]