
.news-body p a {width: auto;float: none;}
കിളിമാനൂർ: അടയമണിൽ എത്തിയാൽ സായിപ്പിന്റെ ചൂട് ചായയും കുടിച്ച് ഏലാ കാറ്റും കൊള്ളാം. പോർച്ചുഗലിൽ നിന്നും കാനഡയിൽ സെറ്റിലായ ഡെൽസിയോയുടെ ചായകുടിക്കാൻ നിരവധി പേരാണ് എത്തുന്നത്. കാനഡയിൽ ജോലി ചെയ്യുന്ന അടയമൺ സ്വദേശി ജുബിന്റെ സുഹൃത്താണ് ഡെൽസിയോ.
ജുബിനൊപ്പം ഇടയ്ക്കിടയ്ക്ക് അടയമണിൽ എത്തുന്ന ഡെൽസിയോ നാട്ടിൽ എത്തിയാൽ ഉടൻ ഓടി സമീപത്തുള്ള കണ്ണപ്പന്റെ ചായക്കടയിൽ എത്തും. ഓരോ തവണയും കണ്ടും കേട്ടും ഡെൽസിയോയും ചായ കൂട്ട് പഠിച്ചു. ഇത്തവണ എത്തിയപ്പോൾ പൂർണമായും ചായക്കടയുടെ നിയന്ത്രണം ഡെൽസിയോ ഏറ്റെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈകിട്ടായാൽ സായിപ്പിനെ കാണാനും ചായ കുടിക്കാനും പരിചയപ്പെടാനും കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. കാനഡയിൽ ഓഡിറ്ററാണ് ഡെൽസിയോ. തിരിച്ചു പോയാലും ഇടയ്ക്കിടെ വരുമെന്നും കേരള ചായയുടെ രുചിയും മണവും എങ്ങും ലഭിക്കില്ലെന്നും കേരള വിഭവങ്ങളുള്ള ഒരു റസ്റ്റോറന്റ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഡെൽസിയോ പറഞ്ഞു.