
.news-body p a {width: auto;float: none;}
സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലുടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് ബെെജു സന്തോഷ്. കഴിഞ്ഞ ഞായറാഴ്ച ഒരു സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച കേസുമായി ബന്ധപ്പെട്ട് ബെെജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത് വലിയ വാർത്തയായിരുന്നു. പിന്നാലെ ബെെജു ക്ഷമ ചോദിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചു. ഇപ്പോഴിതാ നടന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് പുതിയ വീഡിയോ ബെെജു പങ്കുവച്ചത്.
‘കഴിഞ്ഞ ഞായറാഴ്ച ശരിക്കുള്ള പൊലീസ് ജീപ്പിൽ. ഈ ഞായറാഴ്ച ഷൂട്ടിംഗുമായി ബന്ധപ്പെട്ട ജീപ്പിലാണ്. മനുഷ്യന്റെ ഓരോരോ യോഗം. എന്തു ചെയ്യാൻ പറ്റും’,- എന്നാണ് പുതിയ വീഡിയോയിൽ നടൻ പറയുന്നത്. സിനിമാ സെറ്റിൽ പൊലീസ് യൂണിഫോം ധരിച്ച് ജീപ്പിൽ നിന്നിറങ്ങുന്ന നടനെ വീഡിയോയിൽ കാണാം. ‘ഇടിനാശം വെള്ളംപ്പൊക്കം’ എന്ന സിനിമയുടെ ലൊക്കോഷനിൽ നിന്നെടുത്ത വീഡിയോ ആണിത്.
റീൽ പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. ‘വണ്ടിയാകുമ്പോ തട്ടും അതിന് എന്ത് ‘,’അണ്ണൻ ഉയിർ’, ‘വല്ലാത്തൊരു ജീവിതം ആണല്ലേ ചേട്ടാ’, ‘അടുത്ത ഞായറാഴ്ച പട്ടാളത്തിന്റെ വണ്ടിയിലാവരുതേ’,’പൊളിച്ചു ബൈജു ചേട്ടാ ‘ ,’സെൽഫ് ട്രോൾ ആണല്ലോ’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.45ന് വെള്ളയമ്പലത്തായിരുന്നു ബെെജു ഓടിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്. മദ്യപിച്ച് വാഹമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ബൈജുവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഓഡി കാറിൽ കവടിയാറിൽ നിന്ന് വെള്ളയമ്പലത്തേക്കുവരികയായിരുന്നു ബൈജു.
ജംഗ്ഷനിലെ സിഗ്നലിൽ കടന്ന് വഴുതക്കാട് റോഡിലേക്കായിരുന്നു യാത്ര. എന്നാൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വഴി തിരിച്ചുവിടുന്ന സൂചന ബോർഡ് ഇവിടെയുണ്ടായിരുന്നു. ഇതു കണ്ട് കാർ വലത്തേക്ക് വെട്ടിത്തിരിച്ചപ്പോഴാണ് അപകടമുണ്ടായത്.നിയന്ത്രണം വിട്ട കാർ ശാസ്തമംഗലം ഭാഗത്തുനിന്ന് വെള്ളയമ്പലത്തേക്ക് വന്ന സ്കൂട്ടറിലിടിച്ചു. രണ്ട് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളിലുമിടിച്ചു.