
ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ സ്കൂളുകളും അംഗൻവാടികളും അടച്ചു. തിങ്കളാഴ്ചയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ കാരണം നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഒക്ടോബർ 20 മുതൽ ഒക്ടോബർ 26 വരെ നഗരത്തിൽ മേഘാവൃതമായ ആകാശവും ഇടയ്ക്കിടെയുള്ള മഴയുമുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു. തിങ്കളാഴ്ച ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയെത്തുടർന്ന് ബംഗളൂരു ജില്ലാ കളക്ടർ നഗരത്തിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് മൂലം കർണടകയിലും ഇന്ത്യയുടെ മറ്റ് തീരപ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഒക്ടോബർ 23-ഓടെ ചുഴലിക്കാറ്റായി മാറും. കൊടുങ്കാറ്റ് ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങളെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]