
മസ്കറ്റ്: ഒമാനില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ 21 തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 24 വ്യാഴാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈകുന്നേരം മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടവിട്ടുള്ള മഴയ്ക്കും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. അല്‍ ഹാജര്‍ മലനിരകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഏര്‍ലി വാണിങ് ഓഫ് മള്‍ട്ടിപ്പിള്‍ ഹസാര്‍ഡ്സ് നിരീക്ഷിച്ച് വരികയാണ്. കാലാവസ്ഥ ബുള്ളറ്റിനുകള്‍ പിന്തുടരണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Also – സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിൽ അവസരങ്ങൾ; ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ഈ നിബന്ധന ശ്രദ്ധിക്കുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]