
.news-body p a {width: auto;float: none;}
മുംബയ്: ഹരിയാനയിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെ വിജയകരമായ പ്രചാരണത്തിന് ശേഷം, രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു. പ്രത്യയശാസ്ത്രപരമായി യോജിച്ചുപോകുന്ന ബിജെപിക്ക് വേണ്ടി ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂർ കേന്ദ്രീകരിച്ച് പ്രചരണം ശക്തിപ്പെടുത്താനാണ് സംഘടനയുടെ തീരുമാനം. ഹരിയാനയിലെ ആർഎസ്എസ് പ്രവർത്തകർ 16,000ലധികം ചെറിയ യോഗങ്ങൾ നടത്തിയെന്നും ഇത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ ഗുണം ചെയ്തെന്നുമാണ് സംഘടനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
ഹരിയാനയിൽ സംഘടിപ്പിച്ചതിനേക്കാൾ നാലിരട്ടി യോഗങ്ങൾ മഹാരാഷ്ട്രയിൽ നടത്തുമെന്നാണ് നേതൃത്വം പറയുന്നത്. ആർഎസ്എസിന് മറ്റാരെക്കാളും നന്നായി അറിയാവുന്ന ഒരു സംസ്ഥാനമാണിത്, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് അധികാരത്തിൽ വരുന്നതിന്റെ പ്രാധാന്യം മനസിലാക്കേണ്ടത് അത്യാവശ്യമാണ്. 75,000 യോഗങ്ങൾ ആർഎസ്എസ് മഹാരാഷ്ട്രയിൽ നടത്തുമെന്ന് സംഘടനയുമായി ബന്ധപ്പെട്ട നേതാവ് സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു.
ഒരു യോഗത്തിൽ 20 പേർ മാത്രം പങ്കെടുക്കുന്ന ഏറ്റവും പ്രാദേശികതലത്തിലുള്ള യോഗങ്ങളാണ് നടക്കുന്നത്. ജനങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ നേരിട്ട് സംവദിക്കും. രാഷ്ട്ര നിർമ്മാണത്തിന് തങ്ങളുടെ വോട്ട് എങ്ങനെ വിനിയോഗിക്കാമെന്നതിനെക്കുറിച്ച് അവരെ പറഞ്ഞുമനസിലാക്കും. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും ആർഎസ്എസ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാധാരണഗതിയിൽ, ആർഎസ്എസ് പ്രവർത്തകർ വീടുതോറുമുള്ള പ്രചാരണം നടത്തുകയും, തദ്ദേശവാസികളുമായി പരസ്പരം ബന്ധപ്പെടുകയും, വോട്ടിംഗ് പ്രക്രിയയിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാൽ ചില കാരണങ്ങളാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവ നടപ്പിലാക്കിയില്ല. എന്നാൽ ആ തന്ത്രം വീണ്ടും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നടപ്പിലാക്കുകയാണ്.
ആർഎസ്എസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിലും, വോട്ടർമാരുമായി ബന്ധം സ്ഥാപിച്ച് പ്രവർത്തകർ പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള ഊർജ്ജസ്വലമായ ജനാധിപത്യത്തിൽ പോളിംഗ് ഫലപ്രദമാകേണ്ടതിന്റെ ആവശ്യകത, സദ്ഭരണത്തിന്റെ സ്വാധീനം, സംസ്ഥാനത്തുടനീളമുള്ള ക്രമസമാധാന നില എന്നിവയാണ് ആർഎസ്എസ് ചർച്ച ചെയ്യുന്ന വിഷയങ്ങൾ. ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കിനെ ചുറ്റിപ്പറ്റിയുള്ള പൊതുജനാഭിപ്രായം ആഎസ്എസ് ഫലപ്രദമായി രൂപപ്പെടുത്തുന്നു.