
.news-body p a {width: auto;float: none;}
അബുദാബി: സ്വന്തം നാടുപേക്ഷിച്ച് ഗൾഫ് രാജ്യത്തേക്ക് പോകുന്നവർക്ക് പല ആഘോഷങ്ങളും ഉപേക്ഷിക്കേണ്ടതായി വരാറുണ്ട്. ഒറ്റപ്പെട്ട് ജീവിക്കുമ്പോൾ പലപ്പോളും സ്വന്തം ജന്മദിനം പോലും പലരും മറന്നുപോകുന്നു. എന്നാൽ, യുഎഇയിലെ ചില കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ സ്ഥിതി ഇതല്ല. പല കമ്പനികളിലും പല രീതിയിലാണ് ജീവനക്കാരുടെ ജന്മദിനം ആഘോഷിക്കുന്നത്.
അവധി നൽകുക: ജന്മദിനം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ ഒരു ദിവസമാണെന്ന് യുഎഇയിലെ ഭൂരിഭാഗം കമ്പനികളും മനസിലാക്കുന്നു. അതിനാൽ, ആ ദിവസം കുടുംബത്തോടും സുഹൃത്തുക്കളോടൊപ്പവും ആഘോഷിക്കാനായി ശമ്പളത്തോടുകൂടിയ അവധി അവർ ജീവനക്കാർക്ക് നൽകുന്നു.
സമ്മാനങ്ങൾ: ലൈഫ്സ്റ്റൈൽ, ബ്യൂട്ടി ബ്രാൻഡുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ ജന്മദിനത്തിൽ പ്രത്യേക സമ്മാനമായി ഒരു ഗിഫ്റ്റ് ബാസ്ക്കറ്റ് അവർ നൽകുന്നു. അവരുടെ വിലയേറിയ സാധനങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഈ സമ്മാനം. ഇത് ജീവനക്കാരും കമ്പനിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് അവരുടെ വിശ്വാസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചില കമ്പനികളിൽ സഹപ്രവർത്തകരെല്ലാം സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ കാർഡുകൾ ജന്മദിന സമ്മാനമായി നൽകാറുണ്ട്. പല വിലയേറിയ സമ്മാനങ്ങളെക്കാളും മൂല്യമുള്ളതാണ് ഇവ. ഫേസ്ബുക്ക് റിമൈൻഡറില്ലാതെ തന്റെ ജന്മദിനം ഇത്രയുംപേർ ഓർത്തിരിക്കുന്നു എന്ന സന്തോഷം അവർക്കുണ്ടാകുന്നു. ഒപ്പം കേക്ക് മുറിച്ചുള്ള ആഘോഷവും ഉണ്ടാകും.
എന്നാൽ, ഓർക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാ കമ്പനികളിലും സ്ഥിതി ഇതാവണമെന്നില്ല. പല കാരണങ്ങളാൽ ഓരോ കമ്പനികളിലെയും നിയമങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങൾ ജോലി ചെയ്യുന്ന കമ്പനിയിലെ നിയമങ്ങൾ എങ്ങനെയാണെന്ന് കൃത്യമായി മനസിലാക്കേണ്ടതാണ്.