
ഷാർജ: പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചൂടിനിടെ പാലക്കാട് നിന്നുള്ള മന്ത്രി എംബി രാജേഷിനോടും വികെ ശ്രീകണ്ഠൻ എംപിയോടും സൗഹൃദം പങ്കിട്ട് ഇടത് സ്ഥാനർഥി പി സരിന്റെ ഭാര്യ സൗമ്യ സരിൻ. ഷാർജയിൽ ഇന്ത്യൻ അസോസിയേഷൻ്റെ ഓണാഘോഷത്തിലായിരുന്നു മൂവരും ഒന്നിച്ചെത്തിയത്. പാലക്കാട്ടെ രാഷ്ട്രീയ ക്യാംപുകളിൽ സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള വാക്പോര് ഒതുങ്ങിയിട്ടില്ല. ഇതിനിടെ ഷാർജയിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓണാഘോഷത്തിൽ പാലക്കാട്ടു നിന്നുള്ള മന്ത്രി എംബി രാജേഷും എംപി വികെ ശ്രീകണ്ഠനും ഒന്നിച്ചെത്തിയത്.
വേദിയിൽ ഇരുവരും രാഷ്ട്രീയമൊന്നും സംസാരിച്ചില്ല. ഇതിനിടെയാണ് യുഎഇയിൽ ഡോക്ടറും ഇടത് സ്ഥാനാർത്ഥി പി സരിന്റെ ഭാര്യയുമായ സൗമ്യ സരിനും ചടങ്ങിലേക്കെത്തിയത്. നേതാക്കളോട് സൗഹൃദ സംഭാഷണം നടത്തി സൗമ്യ മടങ്ങി. സ്ഥാനാർത്ഥിത്വത്തിലും രാഷ്ട്രീയത്തിലും അഭിപ്രായം പറയില്ലെന്നു സൗമ്യ നേരത്തെ വ്യക്തമാക്കിയതുമാണ്. നേതാക്കളുടെ മാധ്യമങ്ങളോടുള്ള പ്രതികരണത്തിൽ നിറയെ പാലക്കാടൻ ചൂടായിരുന്നു. ഇതിനിടെ, സരിന്റെ സ്ഥാനാർത്ഥിത്വത്തിലെ നിലപാട് വ്യക്തമാക്കി പുതിയ വീഡിയോയും ഡോ. സൗമ്യ സരിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ ഇടതുമുന്നണിയോഗം ഇന്ന്; പാലക്കാട് ബിജെപിയുടെ റോഡ് ഷോ, യുഡിഎഫ് കൺവെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]