
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: 60 – ാം പിറന്നാൾ നിറവിൽ യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്. 1964 ഒക്ടോബർ 20ന് കാലിഫോർണിയയിലെ ഓക്ക്ലൻഡിലായിരുന്നു കമലയുടെ ജനനം. കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഇന്ത്യൻ വംശജയും അച്ഛൻ ഡൊണാൾഡ് ജെ. ഹാരിസ് ജമൈക്കൻ വംശജനുമാണ്.
പിറന്നാൾ ദിനമായ ഇന്നലെ ജോർജിയയിൽ പ്രചാരണ തിരക്കിലായിരുന്നു കമല. അതേ സമയം എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് ആകട്ടെ പെൻസിൽവേനിയയിലെ ബക്ക്സ് കൗണ്ടിയിലെ മക്ഡൊണാൾഡ്സ് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. വെറുതെ ‘ഒരു തമാശയ്ക്ക്” വേണ്ടി റെസ്റ്റോറന്റിൽ ഷിഫ്റ്റിൽ ജോലിക്ക് നിൽക്കുമെന്നും
ഒരു ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. കമലയെ പരിഹസിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. ചെറുപ്പത്തിൽ മക്ഡൊണാൾഡ്സിൽ ജോലി ചെയ്തിട്ടുണ്ടെന്ന് കമല അടുത്തിടെ അവകാശപ്പെട്ടിരുന്നു. താൻ ഇത് വിശ്വസിക്കില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഏതായാലും റെസ്റ്റോറന്റിലെ ഫ്രഞ്ച് ഫ്രൈസ് ഏരിയയിലെ ജോലിയാകും ട്രംപ് ഏറ്റെടുക്കുക എന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ജേസൺ മില്ലർ പറഞ്ഞു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ പെൻസിൽവേനിയയിലെ ലാൻകാസ്റ്ററിൽ ട്രംപിന്റെ റാലിയും നിശ്ചയിച്ചിട്ടുണ്ട്. നവംബർ 5നാണ് യു.എസിൽ തിരഞ്ഞെടുപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]