
ശ്രീഹരിക്കോട്ട: ഗഗയന്‍യാന്‍ ടിവി ഡി1 പരീക്ഷണ ദൗത്യം വിജയകരം. ബഹിരാകാശ യാത്രയില്‍ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പിക്കുന്ന പരീക്ഷണ ദൗത്യം ഇന്ന് വിജയകരമായി പൂര്‍ത്തീകരിച്ചത്. 17 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂള്‍ വേര്‍പെട്ട് താഴേക്കിറങ്ങുകയും തുടര്‍ന്ന് പാരച്യൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ പതികുകയും ചെയ്തു. വിക്ഷേപണം കഴിഞ്ഞ് പത്ത് മിനിറ്റിനുള്ളില്‍ വിക്ഷേപണ ദൗത്യം വിജയകരമായി പൂര്‍ത്തിയായത്.
രാവിലെ 8 മണിക്കു നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് 8.45 ലേക്ക് മാറ്റി. പിന്നീട് വിദഗ്ധ സംഘമെത്തി റോക്കറ്റും അനുബന്ധ സംവിധാനങ്ങളും പരിശോധിച്ച് തകരാര്‍ ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വീണ്ടും വിക്ഷേപിച്ചത്.പിന്നീട് രാവിലെ പത്തു മണിക്കാണ് ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പരീക്ഷണ വാഹനമായ കുതിച്ചുയര്‍ന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]