
ന്യൂഡല്‍ഹി: JDS കര്‍ണാടക അധ്യക്ഷന്‍ സ്ഥാനത്തുനിന്ന് സി.എം. ഇബ്രാഹിമിനെ നീക്കിയതായി അറിയിപ്പ് ലഭിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയാണ് ഇബ്രാഹിമിനെതിരെ നടപടി സ്വീകരിച്ചത്.
പുതിയ കര്‍ണാടക ജെ.ഡി.എസ് അധ്യക്ഷനായി എച്ച് ഡി കുമാരസ്വാമി ചുമതല ഏൽക്കും. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് സി.എം ഇബ്രാഹിമിനെതിരെ പാർട്ടി നടപടി. ജെ.ഡി.എസ് ഘടകം എന്‍.ഡി.എയില്‍ ചേരില്ലെന്ന് പാർട്ടി നേതൃത്വതോട് ആലോചിക്കാതെ സി.എം ഇബ്രാഹിം പറഞ്ഞിരുന്നു. ജെഡിഎസ്-എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ചതിനു ശേഷം ആയിരുന്നു പ്രസ്താവന. ഇതു പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.
അതിനു ശേഷമായിരുന്നു ഇബ്രാഹിമിനെതിരെയുള്ള പാർട്ടി നടപടി.