ഹൈദരാബാദ്: നവീന സാംസ്കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന് സാഹിത്യ പുരസ്കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പ്രൊഫ. എം. തോമസ് മാത്യു, ഇ.പി.രാജഗോപാലൻ, ചന്ദ്രമതി ടീച്ചർ എന്നിവര്‍ ജൂറി അംഗങ്ങളായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.ജീവിതത്തിലെ അടിസ്ഥാനപ്രമേയങ്ങളെ അസാധാരണമായ ഭാഷാവേളകൾ കൊണ്ട് പുതുതായി കണ്ടെടുക്കുന്ന കഥകളാണ് പി.എഫ്. മാത്യൂസിന്റേതെന്ന് പുരസ്കാര സമിതി വിലയിരുത്തി. റിയലിസത്തിന് നൽകാൻ കഴിയാത്ത മുഴക്കങ്ങൾ ഇവിടെനിന്ന് കേൾക്കാം. മനുഷ്യാവസ്ഥയുടെ പല രംഗങ്ങൾ ഈ രചനകളിൽ ഇളവില്ലാതെ പ്രത്യക്ഷപ്പെടുന്നു. കുറുക്കിപ്പറയലിന്റെ സൗന്ദര്യശാസ്ത്രം ഇവിടെ പുതിയ മാനങ്ങൾ നേടിയിരിക്കുന്നു. വിചാരത്തിന്റെയും വികാരത്തിന്റെയും കലാത്മകമായ സംയലനം കൊണ്ട് ഈ കഥകൾ വിശേഷ പാഠങ്ങളായി ത്തീർന്നിരിക്കുകയാണ്. ജീവിതത്തിന് വേറിട്ട നിർവ്വചനങ്ങൾ നൽകാനുള്ള ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഈ കഥകളിൽ വായിച്ചറിയാനാവുമെന്നും സമിതി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]