
ബംഗളൂരു-മലയാളി നീന്തല്‍ പരിശീലകന് ബംഗളൂരുവില്‍ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു. പാലക്കാട് കൊടുവായൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്. ഇന്ദിരാ നഗര്‍ എച്എഎല് സെക്കന്റ് സ്റ്റേജില്‍ പ്രവര്‍ത്തിക്കുന്ന സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടം. അക്കാദമിയിലെ നീന്തല്‍ പരിശീലകനായ അരുണ്‍ രണ്ട് മാസം മുന്‍പാണ് ഇവിടെ ജോലിക്ക് ചേര്‍ന്നത്. മരണ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചിന്മയ മിഷന് ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]