
പെരുമ്പാവൂർ: നാലുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടു അന്യസംസ്ഥാനത്തൊഴിലാളികൾ കസ്റ്റഡിയിൽ. അസം സ്വദേശികളായ സജാലാൽ, ഉബൈദുള്ള എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടി വടക്കാട്ടുപടിയിൽ ആണ് സംഭവം നടന്നത്.കുറ്റകൃത്യം നടത്തിയ പ്രതികളെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് .
ഇന്നലെ വെള്ളിയാഴ്ച വൈകിട്ട് വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഇതേ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്. സ്കൂൾ കഴിഞ്ഞ് അമ്മയുടെ അടുത്തെത്തിയ കുട്ടിയെ ജോലി സ്ഥലത്ത് ഉണ്ടായിരുന്ന പ്രതികൾ തൊട്ടടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി അസ്വസ്ഥതകൾ കാണിക്കുന്നത് കണ്ട മാതാപിതാക്കൾ വിവരം തിരക്കി യപ്പോൾ ആണ് സംഭവം പുറത്തറിയുന്നത്. കുട്ടിക്ക് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]