യുഎഇ: യുഎഇയില്‍ മൂന്നു മാസത്തെ സന്ദര്‍ശക വിസ നിര്‍ത്തലാക്കി. സന്ദര്‍ശക വിസയിൽ രാജ്യത്തിലോട്ടു വരുന്നവര്‍ക്ക് 30/60 ദിവസത്തെ വിസയില്‍ അപേക്ഷികാം എന്ന് യാത്രാ ഏജന്‍സികളോട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) കോൾ സെന്റർ വൃത്തങ്ങൾ അറിയിച്ചു.
ദുബായില്‍ താമസിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് 90 ദിവസത്തെ സന്ദര്‍ശക അനുവദിക്കുമെന്നും റിപ്പോർട്ട്കൾ ഉണ്ട്.
“പെർമിറ്റുകൾ നൽകാൻ അവർ ഉപയോഗിക്കുന്ന പോർട്ടലിൽ മൂന്ന് മാസത്തെ സന്ദർശന വിസ അപേക്ഷിക്കാനുള്ള ഓപ്ഷൻ ലഭ്യമല്ല ” ട്രാവൽ ഏജന്റുമാർ മാധ്യമമങ്ങളോട് പറഞ്ഞു.
കോവിഡ് -19 പാൻഡെമിക് സമയത്ത് മൂന്ന് മാസത്തെ സന്ദർശന വിസ നിർത്തലാക്കി, പകരം 60 ദിവസത്തെ വിസ അവതരിപ്പിച്ചു. 90 ദിവസത്തെ വിസ മെയ് മാസത്തിൽ വിശ്രമ വിസയായി വീണ്ടും ലഭ്യമാക്കിയിരുന്നു.ഇതാണ് വീണ്ടും നിർത്തലാക്കിയിരിക്കുന്നത്.