
മഞ്ചേരി-ഹരിദാസിന്റെ തിരോധാനത്തിനു അറുതിയായില്ല. 2023 ആഗസ്റ്റ് 23നാണ് ഒറ്റപ്പാലം അമ്പലപ്പാറ സ്രാമ്പിക്കല്‍ വാസുദേവന്റെ മകന് ഹരിദാസി (53)നെ മഞ്ചേരിയില്‍ വച്ച് കാണാതാകുന്നത്.
മഞ്ചേരി തടപ്പറമ്പിലെ ബേക്കറിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട
രണ്ടു മക്കളുടെ മാതാവുമായ 48കാരിക്കൊപ്പമാണ് ഹരിദാസ് താമസിച്ചിരുന്നത്. ഒറ്റപ്പാലത്ത് ഭാര്യയും മക്കളുമുള്ള ഹരിദാസിനെ തേടി തിരോധാനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യയും മക്കളുമെത്തിയിരുന്നു. ഇവര്‍ക്കൊപ്പം തിരികെ പോകാന്‍ ഹരിദാസ് വിസമ്മതിക്കുകയായിരുന്നു. ഇതിനിടെയാണ് ഹരിദാസിനെ കാണാതാകുന്നത്.
ഹരിദാസിന്റെ പെണ്‍സുഹൃത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 17ന് മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാല്‍ നാളിതുവരെ ഒരു തുമ്പും ലഭിച്ചില്ല. ഹരിദാസ് ഉപയോഗിക്കുന്ന രണ്ടു ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റേതെങ്കിലും നമ്പര്‍ എടുത്തിട്ടുണ്ടോയെന്നതും കണ്ടെത്താനായില്ല. മഞ്ചേരി എസ്.ഐ സത്യപ്രസാദിനാണ് അന്വേഷണ ചുമതല. ഫോണ്‍ : 8075523658.
2023 October 20 Kerala missing wife haridasan title_en: missing case …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]