
ബംഗളൂരു: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയ. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിരവധി പാകിസ്ഥാന് ആരാധകരും തിങ്ങികൂടിയിട്ടുണ്ട്. എന്നാല്‍, ഓസ്ട്രേലിയ ആദ്യം ബാറ്റിംഗിനെത്തിയപ്പോള്‍ പാകിസ്ഥാന് ആരാധകര്‍ അല്പം നിരാശരായി. 68 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഓസീസ് മുന്നോട്ടുവച്ചത്. ഡേവിഡ് വാര്‍ണര്‍ (124 ന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറി പാകിസ്ഥാനെ ഭീതിപ്പെടുത്തി. എന്നാാല്‍ 400നപ്പുറത്തേക്ക് പോകുമായിരുന്ന സ്കോര്‍ അവസാനങ്ങളില്‍ നിയന്ത്രിക്കാനും പാക് ബൗളര്‍മാര്‍ക്കായി.
ഇതിനിടെ ഗ്യാലറിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. പാകിസ്ഥാന് സിന്ദാബാദ് എന്ന് വിളിച്ച പാക് ആരാധകരനെ പൊലീസ് ഉദ്യോഗസ്ഥന് വിലക്കുന്നതാണ് വീഡിയോ. ഗ്യാലറിയില്‍ അത് ചെയ്യരുതെന്ന് ഉദ്യോഗസ്ഥന് പറയുന്നുണ്ട്. ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ചോളൂവെന്നും ഉദ്യോഗസ്ഥന് പറയുന്നു. എന്നാല്‍ ആരാധകന് അത് ചോദ്യം ചെയ്യുന്നു. പാകിസ്ഥാന്റെ മത്സരങ്ങളില്‍ എന്താണ് വിളിക്കേണ്ടതെന്നും ആരാധകന് ചോദിക്കുന്നു. വീഡിയോ കാണാം…
It’s shocking and upsetting to see that people are being stopped from cheering “Pakistan Zindabad” at the game.
This totally goes against what the sport is about!
— Momin Saqib (@mominsaqib)
സ്കോര്‍ സൂചിപ്പിക്കും പോലെ ഗംഭീര തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍ – മാര്‍ഷ് സഖ്യം 259 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 34-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുുന്നത്. ഷഹീന്റെ പന്തില്‍ മാര്‍ഷ് ഉസാമ മിറിന് ക്യാച്ച് നല്കി. ഒമ്പത് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്സ്. തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്സ്വെല്ലും (0) മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. സ്റ്റീവ് സ്മിത്ത് (7) ഒരിക്കല്‍കൂടി നിരാശയായി.
മിറിനായിരുന്നു വിക്കറ്റ്. ഇതിനിടെ വാര്‍ണറും മടങ്ങിയതോടെ 400നപ്പുറം കടക്കുമായിരുന്ന സ്കോര്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ പാകിസ്ഥാനായി. 14 ഫോറും ഒമ്പത് സിക്സും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്സ്. മാര്‍കസ് സ്റ്റോയിനിസ് (21), ജോഷ് ഇന്‍ഗ്ലിസ് (13), മര്‍നസ് ലബുഷെയ്ന് (8), മിച്ചല്‍ മാര്‍ഷ് (2) എന്നിവര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. അഫ്രീദി 10 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]