
വാൽപ്പാറ: വാല്‍പ്പാറയിൽ വിനോദയാത്രക്കെത്തിയ അഞ്ച് കോളേജ് വിദ്യാർഥികൾക്ക് ദാരുണന്ത്യം. വാൽപറയിലെ ഷോളയാര്‍ ചുങ്കം പുഴയില്‍ ആണ് അഞ്ച് വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്. കോയമ്പത്തൂര്‍ എസ്.എന്‍.വി. കോളേജിലെ ഡിഗ്രി വിദ്യാർഥികളായ റാഫേല്‍ (19),ധനുഷ് (20),ശരത് (19),അജയ് (20),വിജയ്(20)എന്നി അഞ്ച് പേരാണ് മരിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പത്ത് വിദ്യാർഥികളാണ് രാവിലെ അഞ്ച് മോട്ടോര്‍ ബൈക്കിലായി വാൽപ്പാറയി ലെത്തിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ . കാഴ്ച്ച കൾ കണ്ടിട്ട് വൈകിട്ടോടെ തിരിച്ച് പോകുന്ന സമയത്തു കുളിക്കാനിറങ്ങി യപ്പോഴായിരുന്നു സംഭവം. മൃതദേഹങ്ങൾ വാല്‍പ്പാറ ഗവണ്മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]