കുന്നംകുളം : വാശിയേറിയ പോരാട്ടത്തിൽ ഹാട്രിക് കിരീടം സ്വന്തമാക്കി പാലക്കാട് . കായികോത്സവത്തിൽ 231 പോയിന്റ് നേടിയാണ് പാലക്കാട് ഹാട്രിക് കിരീടം സ്വന്തമാക്കിയത്. മലപ്പുറം 147 പോയിന്റു മായി രണ്ടാം സ്ഥാനം സ്വന്തമാക്കി. മൂന്നാം സ്ഥാനം എറണാകുളവും (87), നാലാം സ്ഥാനം കോഴിക്കോട് ജില്ലയും (73), അഞ്ചാം സ്ഥാനം തിരുവനന്തപുരം (57)ജില്ലയും സ്വന്തമാക്കി.
മികച്ച പ്രകടനവുമായി സ്കൂൾ പട്ടികയിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ് ആണ് ഒന്നാം സ്ഥാനവും കോതമംഗലം മാർബേസിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി . അഞ്ച് സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമായി 57 പോയിൻ്റാണ് ഒന്നാം സ്ഥാനം നേടിയ ഐഡിയൽ സ്കൂൾ നേടിയത്. മാർബേസിൽ നാല് സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവും നേടിയാണ് സ്കൂൾ പട്ടിക യിൽ രണ്ടാമത്തെത്തിയത്.