അഴിമതി കണ്ടാൽ ഇനി മടിച്ചു നിൽക്കണ്ട ഉടൻ വിളിക്കൂ 1064 ലേക്ക് ; പൊതുജനങ്ങൾക്ക് അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള ബോധവൽക്കരണം നൽകിക്കൊണ്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖലാ വാരാഘോഷത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം : അഴിമതി കണ്ടാൽ ഇനി മടിച്ചു നിൽക്കണ്ട ഉടൻ വിളിക്കൂ 1064 ലേക്ക്. പൊതുജനങ്ങൾക്ക് അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള ബോധവൽക്കരണം നൽകിക്കൊണ്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖലാ വാരാഘോഷത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു.
സി.എം.എസ് കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്ത ഫ്ലാഷ് മോബ് പാലാ, പൊൻകുന്നം,ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിൽ പര്യടനം നടത്തി നാഗമ്പടം ബസ് സ്റ്റാൻഡിൽ അവസാനിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴിമതി നടത്തുന്നവർക്കെതിരെ ജനങ്ങൾക്ക് ഉടനടി പരാതി നൽകാൻ 1064 എന്ന നമ്പറിലോ 9447787100 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാനാകുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാറിന്റെയും , ഐ ജി ഹർഷിത അട്ടല്ലൂരിയുടെയും നിർദേശ പ്രകാരമായിരുന്നു ബോധവത്കരണ പരിപാടി.
പാലായിൽ നടന്ന ചടങ്ങ് സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ജെയിംസ് ജോൺ മംഗലത്ത് ഉദ്ഘാടനം ചെയ്തു. വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ് പി വി.ജി വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ ഡിവൈ.എസ്.പി എ.ജെ തോമസ്, സിനിമാ താരം മിയ എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]