നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇക്കൂട്ടത്തില്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കൃത്യമായ കാരണങ്ങളുണ്ടാകാം. എന്നാല്‍ നമുക്കത് മനസിലാക്കാൻ സാധിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് പ്രധാനം. ഇത്തരത്തില്‍ ശരീരത്തില്‍ സിങ്കിന്റെ അംശം കുറയുന്നത് മൂലം സംഭവിക്കുന്ന ചില പ്രശ്നങ്ങള്‍ പങ്കുവയ്ക്കാം…
മുടിയുടെ ആരോഗ്യകരമായ നിലനില്പിനും വളര്‍ച്ചയ്ക്കും സിങ്ക് ആവശ്യമായതിനാല്‍ അതില്‍ കുറവ് വരുന്നത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം
സിങ്ക് കുറയുന്നത് നമ്മുടെ രോഗ പ്രതിരോധശേഷിയെയും മോശമായി ബാധിക്കാം. ഇതുമൂലം പല ആരോഗ്യപ്രശ്നങ്ങളും നേരിടാം
മുഖക്കുരു, എക്സീമ പോലെ പല സ്കിൻ സംബന്ധമായ പ്രശ്നങ്ങളും സിങ്ക് കുറയുന്നത് മൂലമുണ്ടാകാം
മുറിവുണക്കുന്ന കാര്യത്തില്‍ ഏറെ പങ്ക് വഹിക്കുന്നൊരു ഘടകമാണ് സിങ്ക്. അതിനാല്‍ സിങ്ക് കുറയുന്നത് മുറിവുകള്‍ വൈകി മാത്രം ഉണങ്ങുന്നതിന് കാരണമാകും
നമുക്ക് രുചിയും ഗന്ധവും അനുഭവപ്പെടുന്നതിലും സിങ്ക് കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ സിങ്ക് കുറയുമ്പോള്‍ രുചി- ഗന്ധവും പ്രശ്നമാകുന്നു
ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിനും സിങ്ക് ആവശ്യമായതിനാല്‍ സിങ്ക് കുറയുമ്പോള്‍ ദഹനവും മന്ദഗതിയിലാകുന്നു
ആന്തരീകമായ പല പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നതോടെ നമുക്ക് ഉന്മേഷക്കുറവും തോന്നാം
സിങ്ക് കുറയുന്നത് കാഴ്ചാശക്തിയെയും ബാധിക്കാം. കാഴ്ച ചെറുതായി മങ്ങുകയാണ് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]