കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യവും മയക്കുമരുന്നും കൈവശം വെച്ച പ്രമുഖ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കുവൈത്തിലെ സൽമിയയിലാണ് മയക്കുമരുന്ന്, ലൈംഗിക കളിപ്പാട്ടങ്ങൾ, മദ്യം എന്നിവ കൈവശം വെച്ചതിന് പ്രമുഖ കലാകാരനെ അറസ്റ്റ് ചെയ്തത്.
ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രമുഖ കലാകാരന്റെ അറസ്റ്റ് കലാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അൽ മുനിഫിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ്. പ്രതിയെയും പിടിച്ചെടുത്ത സാധനങ്ങളും മയക്കുമരുന്ന് നിയന്ത്രണ ജനറൽ ഡിപ്പാർട്ട്മെന്റിന് (ഡിസിജിഡി) കൈമാറി.
അതേസമയം, മറ്റൊരു പ്രമുഖ കലാകാരനും ഒരു യുവതിയും അസ്വാഭാവികമായ സാഹചര്യത്തിൽ അറസ്റ്റിലായതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഹവാലി സുരക്ഷാ ഡയറക്ടറേറ്റ് ഗവർണറേറ്റിലുടനീളം സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.
നിയമം എല്ലാവർക്കും ബാധകമാണ്, ആരും നിയമത്തിന് അതീതരല്ലെന്നും അധികൃതർ അറിയിച്ചു. അറസ്റ്റിലായ പ്രശസ്ത വ്യക്തികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]