ലണ്ടന്‍ ∙ ഫോണില്‍ നഗ്നചിത്രം കണ്ടുകൊണ്ട് ട്രക്ക് ഓടിച്ച് ഒരു കാർ ഇടിച്ചു തകർക്കുകയും ഒരാൾ
ചെയ്ത അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് 10 വർഷത്തെ തടവുശിക്ഷ വിധിച്ച് യുകെ കോടതി. 2024 മേയ് 17ന് നടന്ന അപകടത്തിൽ കാർ പൂർണമായും തകർന്നു തീപിടിച്ചാണ് യാത്രക്കാരൻ ഡാനിയേല്‍ എയ്ട്ചിസണ്‍ (46) കൊല്ലപ്പെട്ടത്.
മേഴ്സിസൈഡിലെ ബൂട്ടില്‍ സ്വദേശിയായ നെയ്ല്‍ പ്ലാറ്റ് എന്ന 43 കാരനാണ് ട്രക്ക് ഓടിച്ചിരുന്നത്.
പ്രെസ്റ്റണ് ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തില്‍ നെയ്ൽ പ്ലാറ്റ് കുറ്റം സമ്മതിച്ചു. മൂന്നു മണിക്കൂർ നീണ്ട
യാത്രയ്ക്കിടെ നെയ്ൽ പ്ലാറ്റ് എക്സ്, വാട്സാപ്പ്, യൂട്യൂബ്, ടിക്ടോക്ക് എന്നിവയുള്‍പ്പെടെയുള്ളവ ഫോണിൽ തിരഞ്ഞുവെന്ന് കോടതിയിൽ സമ്മതിച്ചു. അപകടത്തിനു നിമിഷങ്ങള്‍ക്ക് മുന്‍പ്, അദ്ദേഹത്തിന്റെ എക്സ് ഫീഡില്‍ നഗ്നചിത്രങ്ങള്‍ തെളിഞ്ഞിരുന്നു.
ഇതിലേക്ക് ശ്രദ്ധ പോയതോടെയാണ് ട്രക്ക് അപകടത്തില്‍ പെട്ടത് എന്നാണ് കണ്ടെത്തല്‍.
നെയ്ൽ പ്ലാറ്റിന്റെ ട്രക്ക് കാറിൽ ഇടിക്കുമ്പോള്‍, ഡാനിയേല്‍ തന്റെ പങ്കാളി കെറിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡാനിയേലിന്റെ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലേക്ക് ഇടിച്ചുകയറി.
തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കാര്‍ പൂർണമായി കത്തിനശിക്കുകയും അദ്ദേഹം മരിക്കുകയും ചെയ്തു.
റോഡ് സുരക്ഷയെക്കാള്‍ സമൂഹമാധ്യമങ്ങൾ നോക്കുന്നതിനാണ് നെയ്ൽ പ്ലാറ്റ് മുന്‍ഗണന നല്‍കിയതെന്ന് ജഡ്ജി ഇയാന്‍ അണ്‍സ്വര്‍ത്ത് പറഞ്ഞു. ചിന്തിക്കാന്‍ പോലും പറ്റാത്തത്ര വിഡ്ഢിത്തം ചെയ്താണ് നിങ്ങളുടെ ശ്രദ്ധ തെറ്റിയത്.
മുന്നില്‍ ഉള്ളതില്‍ ആയിരുന്നില്ല, മറിച്ച് നിങ്ങളുടെ ഫോണിലായിരുന്നു ശ്രദ്ധിച്ചിരുന്നതെന്നും ജഡ്ജി പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]