ന്യൂഡൽഹി ∙ ചിലർ പാർട്ടി പ്രവർത്തനം നടത്തുന്നത് പണമുണ്ടാക്കാൻ വേണ്ടി മാത്രമാണെന്ന്
പാർട്ടി കോൺഗ്രസിന്റെ സംഘടന റിപ്പോർട്ടിൽ വിമർശനം. ചില നേതാക്കൾ പദവിയിൽ നിന്ന് മാറാതിരിക്കുകയാണെന്നും മത്സരിക്കാൻ അവസരം ലഭിക്കാത്തവർ പാർട്ടി വിടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
പാർട്ടി അംഗങ്ങളും അനുയായികളും സ്വകാര്യ പരിപാടിക്കൾക്കായി വൻതോതിൽ പണം ചെലവഴിക്കുന്നുവെന്നും രാഷ്ട്രീയ ആവശ്യം മുന്നോട്ട് വയ്ക്കാതെ പാർട്ടി നേതാക്കൾ പണം പിരിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ചില നേതാക്കൾ പദവി മാത്രം ആഗ്രഹിക്കുന്നു. പുരുഷ മേധാവിത്വ പ്രവണത പാർട്ടിയിലുണ്ട്.
യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം. സ്ത്രീകൾക്ക് അധികാരം നൽകാൻ പാടില്ലെന്ന ചിന്ത പാർട്ടിയിൽ ചിലർക്കുണ്ട്.
ചിലർ സ്ഥാനമാനങ്ങളിൽ നിന്നും മാറിയിട്ട് പാർട്ടിയെ അപമാനിക്കുകയാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ നേതാക്കൾ തയാറാകണമെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ പാര്‍ട്ടിയുടെ സ്വാധീനം കുറയുന്നതിനു തെളിവാണ്.
പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി എടുക്കുന്ന തീരുമാനങ്ങള്‍ പലതും നടപ്പിലാക്കാനാവുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]