ഇന്ത്യയിലെ ആരോഗ്യപരിപാലന രംഗത്തെ തൻ്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ യുവതി ക്രിസ്റ്റൺ ഫിഷർ. കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഫിഷർക്ക്, കൈവിരലിനേറ്റ പരിക്കിന് ചികിത്സ തേടിയപ്പോൾ ആകെ ചെലവായത് വെറും 50 രൂപ മാത്രമാണ്.
അമേരിക്കയിലെ ഭീമമായ ചികിത്സാച്ചെലവുമായി താരതമ്യം ചെയ്തുകൊണ്ട് ഫിഷർ പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. “തൻ്റെ തള്ളവിരലിൽ ആഴത്തിൽ മുറിവേറ്റു.
ധാരാളം രക്തം വാർന്നതിനാൽ തുന്നൽ വേണ്ടിവരുമെന്നാണ് കരുതിയത്. ഉടൻതന്നെ വീടിന് സമീപത്തുള്ള ആശുപത്രിയിലെത്തി.
ഡോക്ടർമാർ ഉടനടി ചികിത്സ നൽകി. ഭാഗ്യവശാൽ തുന്നൽ ആവശ്യമായി വന്നില്ല.
45 മിനിറ്റിനുള്ളിൽ മുറിവ് വൃത്തിയാക്കി ബാൻഡേജ് ചെയ്ത് എന്നെ മടക്കി അയച്ചു. ഇതിനെല്ലാം കൂടി ബില്ലടയ്ക്കാൻ ചെന്നപ്പോൾ വെറും 50 രൂപ മാത്രം നൽകിയാൽ മതിയെന്ന് പറഞ്ഞു.
എനിക്കത് വിശ്വസിക്കാനായില്ല,” ഫിഷർ തൻ്റെ വീഡിയോയിൽ വിശദീകരിച്ചു. തൻ്റെ നാടായ അമേരിക്കയിൽ ഇതേ ചികിത്സയ്ക്ക് നൂറുകണക്കിന് ഡോളർ ചെലവ് വരുമെന്നും ഫിഷർ താരതമ്യം ചെയ്യുന്നു.
ഇന്ത്യയിൽ ഒരു ഡോളറിൽ താഴെ മാത്രമാണ് ഇതിന് ചെലവായത്. ഇന്ത്യയിൽ ആരോഗ്യകേന്ദ്രങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്നതും ഫിഷർ എടുത്തുപറഞ്ഞു.
“എൻ്റെ വീടിന് അഞ്ച് മിനിറ്റ് നടക്കാവുന്ന ദൂരത്തിൽ ആശുപത്രിയുണ്ട്. ക്ലിനിക്കുകൾ, എമർജൻസി റൂമുകൾ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ എന്നിവയെല്ലാം ഇവിടെ വളരെ എളുപ്പത്തിൽ ലഭ്യമാണ്.
ഇന്ത്യയിലെ ജീവിതത്തിൽ ഞാൻ ഏറ്റവും വിലമതിക്കുന്ന കാര്യങ്ങളിൽ ഒന്നാണിത്,” അവർ കൂട്ടിച്ചേർത്തു. ഫിഷറിൻ്റെ വീഡിയോ ഓൺലൈനിൽ വൈറലായതോടെ, ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.
എന്നാൽ, സർക്കാർ, സ്വകാര്യ, സ്പെഷ്യാലിറ്റി ആശുപത്രികളിലെ ചികിത്സാച്ചെലവുകളിലും സേവനങ്ങളുടെ ഗുണനിലവാരത്തിലുമുള്ള വ്യത്യാസങ്ങളെക്കുറിച്ചും ചിലർ കമൻ്റുകളിൽ ചൂണ്ടിക്കാട്ടി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]