പ്രായമായെങ്കിലും മുഖത്ത് എന്തുകൊണ്ട് പ്രായമാവാത്തതെന്ന് ആദ്യമായി തുറന്ന് പറഞ്ഞ് വിജയരാഘവൻ. തന്റെ ഏറ്റവുമൊടുവിൽ റിലീസിനെത്തിയ ധ്യാൻ ശ്രീനിവാസൻ ചിത്രം വളയുടെ പ്രൊമോഷനോടുനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് വിജയരാഘവൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
‘കഞ്ഞിയും ഫ്രൈഡ് റൈസും കഴിക്കും. യാതൊരുവിധ ഭക്ഷണ ക്രമവും നോക്കത്തൊരാളാണ് ഞാൻ.
ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിക്കും. പത്തു മുപ്പത് വർഷം മുൻപ് വരെ വ്യായാമം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ചെയ്യാറില്ല.
ഒറ്റ കാര്യമേയുള്ളൂ. ഞാൻ ജീവിതത്തിൽ ഒന്നിനും ഒരു ബലം കൊടുക്കുന്നില്ല.
ഇന്നലെയെന്നോ നാളെയെന്നോ ഒരു സംഭവം എനിക്കില്ല. ഈ നിമിഷം മാത്രമേയുള്ളൂ.
എനിക്കൊരു സൂപ്പർസ്റ്റാർ ആവണമെന്നൊന്നും ആഗ്രഹമേ ഉണ്ടായിട്ടില്ല. നല്ലൊരു നടനാവണമെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നു മാത്രമേ ആഗ്രഹമുള്ളൂ.
ഇനി എങ്ങനെയുള്ള വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാം എന്നല്ലാതെ എന്റെ സമ്പത്തിനെ കുറിച്ചോ എന്റെ പോസിഷനെ കുറിച്ചൊന്നും ഞാൻ ചിന്തിക്കാറുപോലുമില്ല. ഒരുപക്ഷേ അങ്ങനത്തെ ആഗ്രഹങ്ങളൊന്നും ചിന്തിക്കാതെ ജീവിക്കുന്നത് കൊണ്ടായിരിക്കണം എനിക്ക് പ്രായമാവാത്തതെന്ന് തോന്നുന്നു.’-വിജയരാഘവന്റെ വാക്കുകൾ.
പൂക്കാലം സിനിമയിലെ പ്രകടനത്തിനാണ് വിജയരാഘവനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരം എത്തിയത്. ഇട്ടൂപ്പ് എന്ന കഥാപത്രത്തെയാണ് വിജയരാഘവൻ പൂക്കാലത്തിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാകാണ്ഡത്തിലെ അപ്പു പിള്ളയായി വിജയ രാഘവൻ ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. നിരൂപക പ്രശംസകളും പിടിച്ചുപറ്റിയിരുന്നു.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോകയിലും സുപ്രധാന വേഷത്തിൽ വിജയരാഘവൻ എത്തിയിരുന്നു. വളയാണ് വിജയരാഘവന്റെ ഏറ്റവുമൊടുവിൽ റീലിസിനെത്തിയ ചിത്രം.
റൈഫിൽ ക്ലബ്, ഔസേപ്പിന്റെ ഒസ്യത്ത്, ദാവീദ് തുടങ്ങി കഴിഞ്ഞിടയ്ക്ക് വിജയരാഘവൻ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം വ്യത്യസ്ത കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ലഭിച്ച പുരസ്കാരത്തെ കുറിച്ച് വിജയരാഘവൻ പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഭിനയം ഒരു മത്സര ഇനമായി വിലയിരുത്താൻ കഴിയാത്തത് കൊണ്ട് അവാർഡ് ലഭിച്ച ഒരു നടൻ നല്ല നടനെന്നും അവാർഡ് കിട്ടാത്ത നടൻ മോശം നടനെന്നും പറയാൻ സാധിക്കില്ലെന്ന് വിജയരാഘവൻ പറഞ്ഞിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]